ലെന (Lena), അജു വർഗീസ് (Aju Varghese), ജോജു ജോർജ് (Joju George) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ (Lenin Balakrishnan) തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ആർട്ടിക്കിൾ 21'. ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ റിലീസായി (Article 21 Official Trailer). ജൂലൈ 28ന് 'ആർട്ടിക്കിൾ 21' റിലീസ് ചെയ്യാനിരിക്കെ ആണ് ചിത്രത്തിന്‍റെ പ്രതീക്ഷകളും ആകാംക്ഷയും ഉയര്‍ത്തുന്ന ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
ഏറെ നിഗൂഢതകൾ ബാക്കിയാക്കുന്ന ട്രെയിലർ വേറിട്ട ദൃശ്യാനുഭവം 'ആർട്ടിക്കിൾ 21' എന്ന ചിത്രം സമ്മാനിക്കുമെന്ന ഉറപ്പും നൽകുന്നുണ്ട്. 'ഇതുവരെ പറയാത്ത ഒരു ഇന്ത്യൻ കഥ' എന്ന് ട്രെയിലറിൽ പറയുന്നത് കാണാം. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ സാമൂഹ്യ വിഷയം പ്രതിപാദിക്കുന്ന ചിത്രം തന്നെയാകും 'ആർട്ടിക്കിൾ 21' എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദുരവസ്ഥയും ചിത്രം തുറന്നുകാട്ടുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇന്ത്യയുടെ വിവിധ തെരുവുകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ ജീവിതം ഈ സിനിമയിലൂടെ പകര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ലെനിന്‍ ബാലകൃഷ്‌ണന്‍ വ്യക്തമാക്കിയിരുന്നു. പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട മനുഷ്യരുടെ ലോകത്തെ കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അവരുടേത് കൂടിയാണ് ഇന്ത്യയെന്നും അവരും രാജ്യത്തെ പൗരന്‍മാരാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ലെനിന്‍ ബാലകൃഷ്‌ണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതും.
വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വളരെ വ്യത്യസ്‌മായ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ ലെന എത്തുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളാവും താരം സമ്മാനിക്കുക എന്ന സൂചനയും ട്രെയിലർ നൽകുന്നു.
അഷ്‌കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സന്ദീപ് നന്ദകുമാർ ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്.
കോ പ്രൊഡ്യൂസർ - രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ - ഇംതിയാസ് അബൂബക്കർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.