ETV Bharat / entertainment

'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' പൂർത്തിയായി; സണ്ണി വെയ്‌നൊപ്പം സൈജു കുറുപ്പും അപർണ ദാസും - അപർണ ദാസ്

നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് ആണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' സംവിധാനം ചെയ്യുന്നത്

written and directed by god shooting completed  written and directed by god movie  written and directed by god  സണ്ണി വെയ്ൻ  സൈജു കുറുപ്പ്  അപർണ ദാസ്  റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്  ഫെബി ജോർജ്ജ് സ്റ്റോൺഫീൽഡ്  സണ്ണി വെയ്‌നൊപ്പം സൈജു കുറുപ്പും അപർണ ദാസും  സണ്ണി വെയ്ൻ  Sunny Wayne  സൈജു കുറുപ്പ്  Saiju Kurup  അപർണ ദാസ്  Aparna Das
written and directed by god
author img

By

Published : Aug 3, 2023, 9:25 PM IST

ണ്ണി വെയ്ൻ (Sunny Wayne), സൈജു കുറുപ്പ് (Saiju Kurup), അപർണ ദാസ് (Aparna Das) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' (Written and Directed by God) ചിത്രത്തിന്‍റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി. നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് ഈ ചിത്രം നിർമിക്കുന്നത്. തോമസ് ജോസ് മാർക്‌സ്റ്റോൺ ആണ് സഹനിർമാണം.

സനൂബ് കെ യൂസഫ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'. ‘റോയി’ എന്ന ചിത്രമാണ് ഇവർ നേരത്തെ നിർമിച്ചത്. പേരിലും ഏറെ പുതുമയുമായി എത്തുന്ന ചിത്രത്തിനായി ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

അജയ് ഫ്രാൻസിസ് ജോർജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അഭിഷേക് ജിഎ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ഷാൻ റഹ്‍മാനാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡി'ലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, കല - ജിതിൻ ബാബു, മേക്കപ്പ് - കിരൺ രാജ്, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, പോസ്റ്റർ ഡിസൈൻ - ഫെബിൻ ഷാഹുൽ, വിഎഫ്എക്‌സ് - സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ് - റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റിയാസ് ബഷീർ, ഗ്രാഷ് പി ജി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് -സനൂപ് ചങ്ങനാശ്ശേരി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'; സണ്ണി വെയ്‌ൻ-സൈജു കുറുപ്പ് ചിത്രത്തിന് തുടക്കം

'പെണ്ണും പൊറാട്ടും' ഒരുങ്ങുന്നു: 'കനകം കാമിനി കലഹം', 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'തിങ്കളാഴ്‌ച നിശ്ചയം' തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്ത് മലയാള സിനിമയിൽ പൊട്ടിച്ചിരി നിറയ്‌ക്കുന്ന താരമായി മാറിയ രാജേഷ് മാധവൻ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് രാജേഷ്. 'പെണ്ണും പൊറാട്ടും - വിശദീകരണ യോഗം', എന്ന അടിക്കുറിപ്പോടെ ആണ് രാജേഷ് മാധവൻ വീഡിയോ പങ്കുവച്ചത്.

ഈ വീഡിയോയിൽ 'റാണി പത്മിനി, ഭീഷ്‌മപർവം' തുടങ്ങിയ ചിത്രങ്ങളുടെ സഹ തിരക്കഥാകൃത്തായ രവി ശങ്കർ ഉൾപ്പെടെയുള്ളവരും ഉണ്ട്. രാജേഷ് മാധവൻ ഇവരുമായി സംസാരിക്കുന്നതും, രാജേഷ് പറയുന്ന കാര്യങ്ങൾ കേട്ട് ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ തന്നെ കോമഡി ഡ്രാമ എന്‍റർടെയിനറാകും തന്‍റെ ആദ്യ ചിത്രമായ 'പെണ്ണും പൊറാട്ടും' എന്ന് രാജേഷ് മാധവൻ വ്യക്തമാക്കിയിരുന്നു.

2022ൽ ആണ് താൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന കാര്യം രാജേഷ് മാധവൻ അറിയിച്ചത്. ഏറെ ആവേശത്തോടെയാണ് മലയാളികൾ ഈ വാർത്ത ഏറ്റെടുത്തതും. എസ്‌ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമിക്കുന്നത്.

READ MORE: Pennum Porattum | 'വിശദീകരണ യോഗം കഴിഞ്ഞു, ഇനി പണിതുടങ്ങാം..!'; 'പെണ്ണും പൊറാട്ടും' ഒരുങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.