Vijay play with Ajith movie: തമിഴകത്ത് മികച്ച വിജയം നേടിയ ചിത്രമാണ് അജിത്ത് നായകനായെത്തിയ 'മങ്കാത്ത'. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതുസംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വിജയും വേഷമിടുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Venkat Prabhu clears the rumor on Mankatha 2: ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വെങ്കട് പ്രഭു. 'ഒരു കോളജ് ഫംഗ്‌ഷനിടെ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നിരുന്നു. അജിത്തിനെയും വിജയ്‌യെയും വച്ച് ഒരു സിനിമ മനസ്സില്‍ ഉണ്ടെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ അത്തരമൊരു സ്‌ക്രിപ്‌റ്റ് എഴുതാന്‍ തുടങ്ങിയിട്ടില്ല. അജിത്തിനോടോ വിജയ്‌യോടോ ഇത്തരമൊരു കഥയെകുറിച്ച് പറഞ്ഞിട്ടുമില്ല.'- വെങ്കട് പ്രഭു ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
Venkat Prabhu about Ajith: മങ്കാത്തയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അജിത്ത് മറുപടി പറഞ്ഞില്ലെന്നാണ് മുമ്പൊരിക്കല്‍ വെങ്കട് പ്രഭു പറഞ്ഞത്. രണ്ടാം ഭാഗം വേണമോയെന്നത് അജിത്ത് സാറിന്‍റെ തീരമാനമാണെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് തന്നെ അത് സംസാരിക്കട്ടെയെന്നും വൈങ്കട് പ്രഭു വ്യക്തമാക്കി.
Ajith 50th movie: അജിത്തിന്‍റെ 50ാം ചിത്രമായിരുന്നു 'മങ്കാത്ത' (2011). ഒരു നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അജിത്തിന്. തൃഷ ആണ് ചിത്രത്തില്‍ അജിത്തിന്‍റെ നായികയായെത്തിയത്. അര്‍ജുന്‍, റായ് ലക്ഷ്‌മി, ആന്‍ഡ്രിയ എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read: അജിത്തിന്‍റെ നായികയാകാന്‍ മഞ്ജു വാര്യര്‍...