ETV Bharat / entertainment

Vivek Agnihotri The Vaccine War First Look Poster: 'ദി വാക്‌സിൻ വാർ' സെപ്റ്റംബർ 28ന്; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിവേക് അഗ്നിഹോത്രി

The Vaccine War Hits Theaters On September 28: 'ദി കശ്‌മീർ ഫയൽസി'ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി വാക്‌സിൻ വാർ'

ദി വാക്‌സിൻ വാർ  ദി കശ്‌മീർ ഫയൽസ്  Vivek Agnihotri The Vaccine War First Look Poster  The Vaccine War hits theaters on September 28  Vivek Agnihotri The Vaccine War First Look Poster  Vivek Agnihotri The Vaccine War  Vivek Agnihotri The Vaccine War movie  The Vaccine War First Look Poster  The Vaccine War First Look  The Vaccine War  First Poster Of The Vaccine War Is Out  First Poster Of The Vaccine War
Vivek Agnihotri The Vaccine War
author img

By ETV Bharat Kerala Team

Published : Sep 9, 2023, 8:04 PM IST

ബോക്‌സോഫിസിൽ വൻ വിജയമായി മാറിയ 'ദി കശ്‌മീർ ഫയൽസി'ന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി വാക്‌സിൻ വാർ'. അനുപം ഖേർ, നാനാ പടേക്കർ, റൈമ സെൻ, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. വിവേക് അഗ്നിഹോത്രി തന്നെയാണ് 'ദി വാക്‌സിൻ വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് (Vivek Agnihotri The Vaccine War First Look Poster).

യുഎസിൽ തന്‍റെ സിനിമയുടെ പ്രമോഷന്‍റെ തിരക്കിലായിരുന്നു വിവേക് അഗ്നിഹോത്രി. ഇപ്പോഴിതാ ഇന്ത്യയിലും 'ദി വാക്‌സിൻ വാർ' പ്രമോഷന് ആരംഭം കുറിച്ചിരിക്കുകയാണ് അദ്ദേഹം. 'ഇന്ത്യയിലെ ആദ്യത്തെ ബയോ - സയൻസ് സിനിമയുടെ ഫസ്റ്റ് ലുക്ക്' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

സെപ്റ്റംബർ 28ന് 'ദി വാക്‌സിൻ വാർ' ലോകമെമ്പാടും റിലീസിനെത്തും (The Vaccine War hits theaters on September 28). അയാം ബുദ്ധ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്‌സും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററും മികച്ച പ്രതികരണം നേടിയിരുന്നു.

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരിയും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍റെ കണ്ടുപിടിത്തവും എല്ലാമാണ് 'ദി വാക്‌സിൻ വാർ' എന്ന ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കൊവാക്‌സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് നേരത്തെ എത്തിയ ടീസറിൽ കാണാനാവുക. ഒരു ലാബിൽ കൊവിഡ് 19ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന ശാസ്‍ത്രജ്ഞരാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടത്.

യഥാര്‍ഥ കഥ പറയുന്ന ചിത്രമാകും 'ദി വാക്‌സിൻ വാർ' എന്ന് നേരത്തെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ടീസറിലും വ്യക്തമായിരുന്നു. ചിത്രത്തിന്‍റെ നിർമാണ പങ്കാളി കൂടിയായ പല്ലവി ജോഷി ചിത്രത്തിൽ ഒരു ശാസ്‌ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്.

അതേസമയം, ദി ഡൽഹി ഫയൽസ് എന്ന സിനിമയാണ് വിവേക് അഗ്നിഹോത്രിയുടെ മറ്റൊരു ചിത്രം. അടുത്തിടെ 'ദി കശ്‌മീർ ഫയൽസ് അൺറിപോർട്ടഡ്' എന്ന ഒരു ഡോക്യു - സീരീസ് സംവിധായകൻ പുറത്തിറക്കിയിരുന്നു. കശ്‌മീരിലെ വംശഹത്യ ഇന്ത്യയ്‌ക്ക് മാത്രമല്ല, മറിച്ച് മനുഷ്യരാശിക്കാകെ കളങ്കമാണ് എന്നാണ് പരമ്പരയെക്കുറിച്ച് വിവേക് അഗ്നിഹോത്രി പറഞ്ഞത്. ആധുനിക കാലത്തെ ഏറ്റവും വലിയ ദുരന്തമായി ഇത് കണക്കാക്കപ്പെടുന്നു എന്നും ഈ കഥ സത്യസന്ധമായി പറയുക എന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് 32 വർഷത്തിന് ശേഷം, 4 വർഷത്തെ വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കി 'ദി കശ്‌മീർ ഫയൽസ്' നിർമിച്ചപ്പോൾ, അത് ആളുകളുടെ കണ്ണുതുറന്നെന്നും വിവേക് അഗ്നിഹോത്രി അവകാശപ്പെടുന്നു.

അതേസമയം കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ദി കശ്‌മീർ ഫയൽസ് 2022ല്‍ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു. പ്രൊപ്പഗാണ്ട സിനിമ എന്നതുൾപ്പടെയുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. 1990കളിലെ ഹിന്ദു പലായനത്തിന്‍റേയും കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.

READ ALSO: വിവേക് അഗ്നിഹോത്രിയുടെ 'ദി വാക്‌സിൻ വാർ' വരുന്നു ; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.