ETV Bharat / entertainment

ദി കശ്‌മീര്‍ ഫയല്‍സ് സിനിമ നിരോധിച്ച് സിംഗപ്പൂര്‍, കാരണം പുറത്ത്

കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനം കാണിച്ച സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തരംഗമായത്. സമീപകാലത്ത് ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയ ബോളിവുഡ് ചിത്രമായും സിനിമ മാറി.

the kashmir files movie  singapore banned the kashmir files  the kashmir files singapore  ദി കശ്‌മീര്‍ ഫയല്‍സ്  ദി കശ്‌മീര്‍ ഫയല്‍സിന് നിരോധനം  ദി കശ്‌മീര്‍ ഫയല്‍സ് സിംഗപ്പൂര്‍
ദി കശ്‌മീര്‍ ഫയല്‍സ് സിനിമ നിരോധിച്ച് സിംഗപ്പൂര്‍, കാരണം പുറത്ത്
author img

By

Published : May 10, 2022, 7:46 PM IST

കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ആസ്‌പദമാക്കി ഒരുക്കിയ ദി കശ്‌മീര്‍ ഫയല്‍സ് അടുത്തിടെ തരംഗമായ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലായി റിലീസ് ചെയ്ത സിനിമ 250 കോടിയിലധികം കലക്ഷനാണ് ബോക്സോഫീസില്‍ നിന്നും നേടിയത്.

വിവിധ ഭാഷകളില്‍ സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുകയും ചെയ്തു. സംവിധായകന്‍ വിവേക് അഗ്നിഹോത്രി രഞ്ജന്‍ ഒരുക്കിയ ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവം ജോഷി, ദര്‍ശന്‍ കുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇന്ത്യയില്‍ തരംഗമായ സിനിമ ഇപ്പോള്‍ സിംഗപ്പൂരില്‍ നിരോധിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സിംഗപ്പൂരിലെ ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അപ്പുറമാണ് സിനിമയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സിംഗപ്പൂരിലെ സാംസ്‌കാരിക സാമൂഹിക യുവജന മന്ത്രാലയവും ഇന്‍ഫോകോം മീഡിയ ഡെവലപ്മെന്‍റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

സിനിമ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങള്‍, ബഹുജാതി മത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാര്‍ദവും തകര്‍ക്കാനുളള സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. 1990കളില്‍ കശ്‌മീര്‍ താഴ്വരയില്‍ നിന്നുളള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുളള ചിത്രമാണിത്.

2 മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തെ പ്രശംസിച്ച് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുളള നിരവധി പ്രമുഖരാണ് നേരത്തെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ എന്നിവരും ദി കശ്‌മീര്‍ ഫയല്‍സിനെ പ്രശംസകള്‍ കൊണ്ട് മൂടി.

സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്ന ചിത്രം കൂടിയാണ് ദി കശ്‌മീര്‍ ഫയല്‍സ്. മാര്‍ച്ച് 11നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സീ ഫൈവിലൂടെ മെയ് 13നാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. പതിനെട്ട് ദിവസം കൊണ്ട് 266.40 കോടി കലക്ഷനാണ് സിനിമ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.