ETV Bharat / entertainment

Vishal Mark Antony I love You Di Lyric Video വിശാലിന്‍റെ 'മാര്‍ക്ക് ആന്‍റണി'; 'ഐ ലവ് യു ഡി' ലിറിക്കൽ വീഡിയോ പുറത്ത് - Vishal

Vishal Starring Mark Antony: എസ്‌ ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക.

Mark Antony  Vishal  Vishal Mark Antony I love You Di Lyric Video  Vishal Starring Mark Antony  Mark Antony I love You Di Lyric Video  I love You Di Lyric Video  Vishal I love You Di Lyric Video  SJ Suryah  GV Prakash  GV Prakash Kumar  Roshini JKV  Vishal Starring Mark Antony  എസ്‌ ജെ സൂര്യ  എസ്‌ ജെ സൂര്യയും പ്രധാന വേഷത്തിൽ  ഋതു വര്‍മയാണ് നായിക  ഋതു വര്‍മ  വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി  മാര്‍ക്ക് ആന്‍റണി  ഐ ലവ് യു ഡി ലിറിക്കൽ വീഡിയോ പുറത്ത്  ഐ ലവ് യു ഡി ലിറിക്കൽ വീഡിയോ  മാര്‍ക്ക് ആന്‍റണി ലിറിക്കൽ വീഡിയോ പുറത്ത്  മാര്‍ക്ക് ആന്‍റണി ലിറിക്കൽ വീഡിയോ  തെന്നിന്ത്യന്‍ താരം വിശാൽ  Vishal  actor Vishal
Vishal Mark Antony I love You Di Lyric Video
author img

By ETV Bharat Kerala Team

Published : Aug 23, 2023, 6:47 PM IST

തെന്നിന്ത്യന്‍ താരം വിശാൽ (Vishal) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്‍റണി' (Mark Antony). ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തു വന്നു. 'ഐ ലവ് യു ഡി' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (I love You Di Lyric Video).

  • " class="align-text-top noRightClick twitterSection" data="">

അധിക് രവിചന്ദ്രനാണ് (Adhik Ravichandran) 'മാര്‍ക്ക് ആന്‍റണി'യുടെ സംവിധായകൻ. വിശാലിന്‍റെ സ്റ്റൈലൻ മേക്കോവർ തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. വീഡിയോ ഗാനത്തിലും വ്യത്യസ്‌തമായ ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

'ഐ ലവ് യു ഡി'യ്‌ക്ക് ഈണം പകർന്നിരിക്കുന്നത് ജി.വി. പ്രകാശ് കുമാർ (GV Prakash Kumar) ആണ്. ഈ ഗാനത്തിന്‍റെ ആലാപനത്തിനും വരികൾക്കും പിന്നില്‍ ചിത്രത്തിന്‍റെ സംവിധായകൻ അധിക് രവിചന്ദ്രൻ തന്നെയാണ്. രോകേഷിന് (Rokesh) ഒപ്പമാണ് അധിക് രവിചന്ദ്രൻ ഗാനം രചിച്ചിരിക്കുന്നത്. അതേസമയം റോഷിനി ജെകെവിയുമായി (Roshini JKV) ചേർന്നാണ് അധിക് ഗാനം ആലപിച്ചിരിക്കുന്നത്. മനു രവിചന്ദ്രൻ, അശ്വിൻ സത്യ, അലൻ പ്രീതം എന്നിവരാണ് 'ഐ ലവ് യു ഡി'യുടെ പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നത്.

തമിഴിന് പുറമെ തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് എസ് വിനോദ് കുമാർ നിര്‍മിക്കുന്ന മാർക്ക് ആന്‍റണി ചിത്രീകരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മികച്ച പ്രതികരണം നേടിയിരുന്നു. 'മാര്‍ക്ക് ആന്‍റണി' ഏറെ രസകരമായ കഥയായിരിക്കും പ്രേക്ഷകരോട് പറയുക എന്ന് ഉറപ്പു തരുന്നതായിരുന്നു ടീസർ.

അഭിനന്ദൻ രാമാനുജൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‌ൻ, രവി വര്‍മ എന്നി പ്രശസ്‌തരായ സ്റ്റണ്ട് കൊറിയോഗ്രാഫർമാരാണ്. ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: 'മാര്‍ക്ക് ആന്‍റണി'യുടെ ചിത്രീകരണത്തിനിടെ പുറത്തുവന്ന ഒരു വീഡിയോ വൈറലായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ട്രക്ക് നിയന്ത്രണം വിട്ട് സഞ്ചരിക്കുന്നതായിരുന്നു ഈ വീഡിയോ (Stunt sequence goes wrong at Mark Antony sets).

READ MORE: ഭീതി പരത്തി മാര്‍ക്ക് ആന്‍റണി സെറ്റില്‍ അമിത വേഗതയില്‍ ട്രക്ക്; വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ നില്‍ക്കുന്ന ഷൂട്ടിങ് സെറ്റിലായിരുന്നു നിയന്ത്രണം വിട്ട് വലിയ ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഏതായാലും നിര്‍മാതാക്കള്‍ പങ്കുവച്ച 'മാര്‍ക്ക് ആന്‍റണി' സെറ്റിലെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു (Vishal movie shooting set accident video viral). സാങ്കേതിക തകരാര്‍ മൂലമാണ് അപകടം സഭവിച്ചതെന്നാണ് അണിയറക്കാർ അന്ന് വ്യക്തമാക്കിയത്.

വിശാലിനൊപ്പം എസ്‌ ജെ സൂര്യയും (SJ Suryah) ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഋതു വര്‍മ (Ritu Varma) നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനില്‍, അഭിനയ, നിഴല്‍ഗള്‍ രവി, വൈ ഗീ മഹേന്ദ്രന്‍ തുടങ്ങിയവരും അണിനിരക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.