ETV Bharat / entertainment

19ാം വയസ്സില്‍ കണ്ടുമുട്ടി; ഇന്ന് 19ാം പ്രണയ വാര്‍ഷികം; ഭാര്യയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍

വ്യത്യസ്‌തരായ 2 ആളുകൾക്ക് ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക അതിശയകരമാണെന്ന് വിനീത് ശ്രീനിവാസന്‍...

19ാം വിവാഹ വാര്‍ഷികത്തില്‍ വിനീത്  വിനീത്  Vineeth Sreenivasan heart touching notes  Vineeth Sreenivasan  wedding anniversary  ഭാര്യ ദിവ്യയ്‌ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് വനീത്
ഭാര്യയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍
author img

By

Published : Apr 1, 2023, 11:15 AM IST

Updated : Apr 1, 2023, 11:50 AM IST

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ ദിവ്യയ്‌ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ദീര്‍ഘയമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഭാര്യക്കൊപ്പമുള്ള 19 വര്‍ഷത്തെ പ്രണയ ജീവിതത്തെ കുറിച്ചാണ് വിനീത് പറയുന്നത്.

'മാര്‍ച്ച് 31. ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്‌ക്ക് 19 വർഷം തികയുകയാണ്. എന്‍റെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം, എന്‍റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നു മുതൽ ഒരുമിച്ചു നിൽക്കുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്‌തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്.

ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയൻ ആണ്. എനിക്കാണെങ്കിൽ നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്‌ടപ്പെടുമ്പോള്‍ എന്‍റെ പ്ലേ ലിസ്‌റ്റില്‍ ഫീൽ ഗുഡ് സിനിമകളാണ്.

Also Read: 'സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍', വിനീത് ചിത്രത്തിലൂടെ ശ്രീനിവാസന്‍റെ തിരിച്ചുവരവ്

ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോള്‍ ദിവ്യ എന്നോടു പറയും, സ്വയം സമ്മര്‍ദ്ദം ചെലുത്തരുതെന്നും ദയവായി വിനീത് ഉറങ്ങാന്‍ ശ്രമിക്കൂവെന്നും. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും, ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്കെങ്ങനെ അറിയാം? അവള്‍ പറയും, നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്നും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വാസത്തിന്‍റെ താളം തികച്ചും വ്യത്യസ്‌തമാണ്. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ ദിവ്യ.' -വിനീത് ശ്രീനിവാസന്‍ കുറിച്ചു.

19ാം വയസ്സിലാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ ആദ്യമായി കണ്ടുമുട്ടുന്നത്. കോളേജ് പഠന കാലത്തായിരുന്നു ആ കൂടിക്കാഴ്ച. ആദ്യം സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേയ്ക്ക് വളരുകയായിരുന്നു. ഒടുവില്‍ എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2012ല്‍ വിവാഹിതരായത്.

'തങ്കം' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ബിജു മേനോന്‍. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്‌' ആണ് വിനീതിന്‍റേയി റിലീസിനെത്തിയ മറ്റൊരു പുതിയ ചിത്രം. മുകുന്ദന്‍ ഉണ്ണിയില്‍ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു.

ജൂഡ്‌ ആന്‍റണി ജോസഫിന്‍റെ '2018' ആണ് വിനീതിന്‍റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രില്‍ 21നാണ് ചിത്രം റിലീസിനെത്തുക. ടൊവിനോ തോമസ്‌, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Also Read: 'രോമാഞ്ചം വന്നു... അല്ലു അര്‍ജുനേക്കാള്‍ കയ്യടി കിട്ടിയത് ഫഹദിന്': വിനീത് ശ്രീനിവാസന്‍

Last Updated : Apr 1, 2023, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.