വിനയ് ഫോര്‍ട്ട്, സെറിന്‍ ഷിഹാബ് (Zarin Shihab) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആട്ടം' (Aattam). നവാഗതനായ ആനന്ദ് ഏകര്‍ഷി (Anand Ekarshi) സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട് (Vinay Forrt) തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആട്ടം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
'അരങ്ങും കടന്ന് നാടകം തുടരും. ആട്ടം സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്യുന്നു. വിനയ് ഫോര്‍ട്ട്, സെറിന്‍ ഷിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവര്‍ക്കൊപ്പം 9 പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിക്കും ജോയ് മൂവി പ്രൊഡക്ഷന്‍സിനും ആശംസകള്‍' -ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് വിനയ് ഫോര്‍ട്ട് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുക. ചേംബര്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. (ചേംബര്‍ ഡ്രാമ - പരിമിതമായ പരിതസ്ഥിതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം ചില കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരുക്കുന്ന സിനിമ)
ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടു വരുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുക. കഥയുടെ പുരോഗതിക്ക് അനുസരിച്ച് പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകളുമായാണ് ചിത്രം എത്തുന്നത്.
Also Read: ഓണം റിലീസായി വിനയ് ഫോര്‍ട്ടിന്‍റെ 'വാതില്‍'
വിനയ് ഫോര്‍ട്ട്, സെറിന്‍ ഷിഹാബ് എന്നിവരെ കൂടാതെ കലാഭവന്‍ ഷാജോണ്‍ (Kalabhavan Shajohn), നന്ദന്‍ ഉണ്ണി (Nandan Unni) എന്നിവരും സുപ്രധാന വേഷത്തില്‍ എത്തും. ഒന്‍പത് പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ജോയ് മൂവി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ.അജിത് ജോയ് ആണ് സിനിമയുടെ നിര്‍മാണം.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ബേസില്‍ സി ജെ സംഗീതവും നിര്‍വഹിക്കും. ഒക്‌ടോബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
അതേസമയം വിനയ് ഫോര്‍ട്ടിന്‍റെ മറ്റൊരു പുതിയ ചിത്രമാണ് വാതില്‍. സര്‍ജു രമാകാന്ത് (Sarju Remakanth) സംവിധാനം ചെയ്‌ത ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 31ന് തിയേറ്ററുകളില്‍ എത്തും. അനു സിത്താര (Anu Sithara) നായികയായി എത്തുന്ന ചിത്രത്തില്‍ കൃഷ്‌ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് (Merin Philip) എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കൂടാതെ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, സ്‌മിനു, വി കെ ബെെജു, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ 'ജീവിതമെന്ന തമാശ' (Jeevithamenna Thamaasha), 'കനിവേ എവിടെ' (Kanive Evide) എന്നീ ഗാനങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് സിനിമയുടെ നിര്‍മാണം. സിനി ലൈൻ എന്‍റര്‍ടെയിന്‍മെന്‍റാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഷംനാദ് ഷബീര്‍ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും.
Also Read: Vaathil Movie| മനസ്സിനെ തൊട്ടുണര്‍ത്തും കനിവേ എവിടെ; വാതില്‍ പുതിയ ഗാനം പുറത്ത്