ETV Bharat / entertainment

Vinay Forrt Somante Krithavu Official Poster കോമഡി എന്‍റര്‍ടെയ്‌നറുമായി വിനയ്‌ ഫോര്‍ട്ട്, സോമന്‍റെ കൃതാവ് പോസ്റ്റര്‍ പുറത്ത് - സുജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്

Somante Krithavu : വ്യത്യസ്‌തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായിട്ടാണ് വിനയ് ഫോർട്ട് എത്തുന്നത്

Somante Krithavu official poster released  Somante Krithavu  Somante Krithavu official poster  vinay forrt  vinay forrt movie Somante Krithavu  vinay forrt upcoming movie Somante Krithavu  malayalam movie Somante Krithavu  സോമന്‍റെ കൃതാവ് ഒഫീഷ്യൽ പോസ്‌റ്റർ റിലീസായി  സോമന്‍റെ കൃതാവ് ഒഫീഷ്യൽ പോസ്‌റ്റർ  സോമന്‍റെ കൃതാവ്  കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോർട്ട്  രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന  വ്യത്യസ്‌തമായ ഗെറ്റപ്പിൽ വിനയ് ഫോർട്ട്  സോമന്‍റെ കൃതാവിൽ ഫറാ ഷിബിലയാണ് നായിക  നാടൻ കഥാപാത്രങ്ങൾക്ക് നാട്ടുകാരെ കണ്ടെത്തി  ഓൺ സ്‌റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന  സുജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്
Somante Krithavu official poster released
author img

By ETV Bharat Kerala Team

Published : Sep 12, 2023, 12:35 PM IST

എറണാകുളം: വിനയ് ഫോർട്ട് നായകനായി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന "സോമന്‍റെ കൃതാവ്"എന്ന കോമഡി എന്‍റർടെയ്‌നർ ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്‌റ്റർ റിലീസായി (Somante Krithavu official poster released). വ്യത്യസ്‌തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായിട്ടാണ് വിനയ് ഫോർട്ട് എത്തുന്നത്.

കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി.നായർ തുടങ്ങിയവരാണ് താരങ്ങൾ. ഒപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

ഓൺ സ്‌റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്‍റെ കൃതാവ് എന്ന ചിത്രത്തിൽ മാസ്‌റ്റർ വർക്‌സ്‌ സ്‌റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷനാണ് ഛായാഗ്രഹണം. രഞ്ജിത്ത് കെ.ഹരിദാസാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

സംഗീതം-പി.എസ് ജയഹരി, എഡിറ്റർ- ബിജീഷ് ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്, കല- അനീഷ് ഗോപാൽ, മേക്കപ്പ്- ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്‌റ്റിൽസ്- രാഹുൽ എം.സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്‌ടർ- റെനിറ്റ് രാജ്, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ- പ്രശോഭ് ബാലൻ,പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ- ക്ലിന്‍റോ ആന്‍റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പി ആർ ഒ- എ.എസ് ദിനേശ്.

ALSO READ: Shane Nigam Qurbani Official Teaser: ഷെയിൻ നിഗത്തിനൊപ്പം ആർഷ ബൈജു; 'ഖുർബാനി' ടീസർ പുറത്ത്

ഷെയ്‌ന്‍ നിഗമിന്‍റെ ഖുർബാനിയുടെ ടീസർ പുറത്തിറങ്ങി: മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഖുർബാനിയുടെ ടീസർ പുറത്തിറങ്ങി (Qurbani Official Teaser Released ). നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആർഷ ബൈജു ആണ് നായികയാവുന്നത്.

പ്രകൃതി മനോഹാരിതയെ പശ്ചാത്തലമാക്കുന്ന ടീസർ കാഴ്‌ചക്കാരിൽ കൗതുകം അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്. നിമിഷ നേരംകൊണ്ട് തന്നെ നിരവധി പേരാണ് യൂട്യൂബിൽ ടീസർ കണ്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന 'ഖുര്‍ബാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും മികച്ച പ്രതികരണം നേടിയിരുന്നു.

വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.

ALSO READ:കഥ, തിരക്കഥ, സംവിധാനം ഹാരിസ് ; മിസ്‌റ്റർ ഹാക്കറിന്‍റെ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.