Ranjithame in youtube trending: നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'വാരിസ്'. 'വാരിസി'ലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്‌റ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രഞ്ജിതമെ' എന്ന ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുകയാണ്.
Varisu song Ranjithame release: 'രഞ്ജിതമെ'യുടെ പൂര്‍ണ വീഡിയോ ഗാനം നാളെയാണ് (നവംബര്‍ 5ന്) റിലീസിനെത്തുക. വിജയ്‌യുടെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ക്കൊപ്പമാകും ഗാനം എത്തുന്നതെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയുടെ ശബ്‌ദമാധുര്യത്തില്‍ ഗാനം എത്തുന്നു എന്നത് ഗാനാസ്വാദകര്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. വിവേകിന്‍റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Vijay movie Varisu: രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാകും ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പ് ഡിസൈനര്‍ ആയാണ് താരം എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ വിജയുടെ നായികയായെത്തുക. പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം രശ്‌മികയെ പരിഗണിക്കുകയായിരുന്നു.
Varisu actors: എസ്.ജെ സൂര്യയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യും എസ്.ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. മലയാളികളുടെ പ്രിയതാരം സംയുക്തയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശരത്‌കുമാര്‍, പ്രഭു, ശ്രീകാന്ത്, യോഗി ബാബു, ഖുശ്‌ബു, ജയസുധ, സംഗീത കൃഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Varisu Pongal release: വംശി പൈഡിപ്പള്ളി ആണ് സംവിധാനം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസായി 2023 ജനിവരിയിലാകും ചിത്രം തിയേറ്ററുകളിലെത്തുക.
Also Read: കയ്യില്‍ ചുറ്റികയുമായി കലിപ്പ് മൂഡില്‍ വിജയ്... വാരിസ് ദീപാവലി പോസ്‌റ്റര്‍