Liger theme song: വിജയ് ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈഗര്‍'. സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്‍റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
- " class="align-text-top noRightClick twitterSection" data="">
Waat Laga Denge in trending: സിനിമയിലെ 'വാത് ലഗാ ദേംഗേ' എന്ന ആവേശമുണര്‍ത്തുന്ന തീം സോംഗാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തെലുങ്കിലാണ് തീം സോംഗ് പുറത്തിറങ്ങിയിരിക്കുന്നത്. തീം സോംഗ് ട്രെന്‍ഡിങിലും ഇടംപിടിച്ചിരിക്കുകയാണ്. ട്രെന്‍ഡിംഗില്‍ 45-ാം സ്ഥാനത്താണ് ഇപ്പോള്‍ ഗാനം.
സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട പ്രത്യക്ഷപ്പെടുന്നത്. ചായക്കടക്കാരനില്‍ നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് 'ലൈഗര്‍'.
അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായിക. റോണിത് റോയ്, വിഷ്‌ണു റെഡ്ഡി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്‌സും സംയുക്തമായാണ് നിര്‍മാണം. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. മണി ശര്‍മയാണ് സംഗീതം.
Liger theatre release: തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 25നാണ് 'ലൈഗര്‍' തിയേറ്ററുകളിലെത്തുക. കൊവിഡ് സാഹചര്യത്തില്‍ 'ലൈഗറി'ന്‍റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ആദ്യം 2021 സെപ്‌റ്റംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം ഓഗസ്‌റ്റില്‍ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് 'ലൈഗര്‍'. പുരി ജഗന്നാഥിന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ജന ഗണ മന'യാണ് വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. ശിവ നിരവ് സംവിധാനം ചെയ്യുന്ന 'ഖുശി'യാണ് നടന്‍റെ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ സാമന്തയാണ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നത്.
Also Read: 'വിളിക്കുന്നത് ഡാര്‍ലിംഗ് എന്ന്'; രശ്‌മികയുമായി വിജയ് ദേവരക്കൊണ്ട പ്രണയത്തിലോ?