Vijay Deverakonda will donate all organs: മരണ ശേഷം തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് തെലുഗു സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ട മാത്രമല്ല, താരത്തിന്‍റെ അമ്മ മാധവി ദേവരകൊണ്ടയും മരണശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഇക്കാര്യം വ്യക്തമാക്കുന്ന താരത്തിന്‍റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
-
Vijay Deverakonda | Encouraging Organ Donation at Adult and Pediatric Liver Transplantation Awareness Program, PACE Hospitals #VijayDeverakonda #livertransplant #pacehospitals pic.twitter.com/iIUneNPb6w
— PACE Hospitals (@PACEHospitals) November 16, 2022 " class="align-text-top noRightClick twitterSection" data="
">Vijay Deverakonda | Encouraging Organ Donation at Adult and Pediatric Liver Transplantation Awareness Program, PACE Hospitals #VijayDeverakonda #livertransplant #pacehospitals pic.twitter.com/iIUneNPb6w
— PACE Hospitals (@PACEHospitals) November 16, 2022Vijay Deverakonda | Encouraging Organ Donation at Adult and Pediatric Liver Transplantation Awareness Program, PACE Hospitals #VijayDeverakonda #livertransplant #pacehospitals pic.twitter.com/iIUneNPb6w
— PACE Hospitals (@PACEHospitals) November 16, 2022
Vijay Deverakonda pledges to donate his organs: അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യം വ്യക്തമാക്കിയത്. താനും തന്‍റെ അമ്മയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും വിജയ് പറഞ്ഞു. 'ധാരാളം ശസ്‌ത്രക്രിയകള്‍ ഇവിടെ സംഭവിക്കുന്നത് ദാതാക്കള്‍ ഉണ്ടായതു കൊണ്ടു മാത്രമാണെന്ന് ഡോക്‌ടര്‍മാര്‍ എന്നോടു പറഞ്ഞു. സഹജീവികള്‍ക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നത് അവിശ്വസനീയമാണ്. അതൊരു മനോഹരമായ കാര്യമാണ്.
Vijay Deverakonda organ donation: അതേ സമയം, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അവയവദാനം താരതമ്യേന കുറവായത് എങ്ങനെയെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്‍റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തില്‍ അവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. മരണത്തോടെ എന്‍റെ അവയവങ്ങള്‍ പാഴാക്കി കളയുന്നതില്‍ ഞാന്‍ ഒരു അര്‍ഥവും കാണുന്നില്ല. ഞാന്‍ ആരോഗ്യവാനായിരിക്കുകയും എന്നെ തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
Vijay Deverakonda and mother registered organ donation: ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം നിങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു.- വിജയ് ദേവരകൊണ്ട പറഞ്ഞു.
Fans comments on Vijay Deverakonda decision: ഇതാദ്യമായാല്ല വിജയ് ദേവരകൊണ്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. താരത്തിന്‍റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്‌ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. 'നല്ല മനസ്സിനുടമ', 'വിജയ് നിങ്ങളോട് കൂടുതല്‍ ബഹുമാനവും സ്‌നേഹവും'. 'നിങ്ങള്‍ പ്രചോദനമാണ്'- തുടങ്ങി നിരവധി ആരാധകര്‍ താരത്തിന്‍റെ ഈ പുണ്യപ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Vijay Deverakonda latest movies: പുരി ജഗന്നാഥ് സംവിധാനം ചെയ്‌ത 'ലൈഗര്‍' ആയിരുന്നു വിജയ് ദേവരകൊണ്ടയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. വിജയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു 'ലൈഗര്‍'. അനന്യ പാണ്ഡ്യെ നായികയായെത്തിയ ചിത്രം ബോക്‌സ് ഓഫിസ് പരാജയമായിരുന്നു.
Vijay Deverakonda upcoming movies: റൊമാന്‍റിക് ഡ്രാമ തെലുഗു ചിത്രം 'കുഷി' ആണ് താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത ആണ് താരത്തിന്‍റെ നായികയായെത്തുക. തെലുഗു സൂപ്പര്‍ഹിറ്റ് ചിത്രം 'മഹാനടി'ക്ക് ശേഷം വിജയ് ദേവരകൊണ്ടയും നാഗ് അശ്വിനും സാമന്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കുഷി'.
Also Read: 'അടുത്ത മൂന്ന് വർഷത്തേക്ക് നമുക്ക് കരയാൻ കഴിയില്ല'; ലൈഗര്‍ പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍