ETV Bharat / entertainment

'എന്‍റെ തങ്കമേ, അതിയായ ആകാംക്ഷയിലാണ്'; വിവാഹത്തിന്‌ മുമ്പുള്ള വിഘ്‌നേഷിന്‍റെ കുറിപ്പ് - Nayan Wikki wedding in OTT platfrom

Vignesh Shivan viral note: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്‌ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റുമായി വിഘ്‌നേഷ്‌ ശിവന്‍. ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണെന്നാണ് വിഘ്‌നേഷ്‌ കുറിച്ചത്‌

Vignesh Shivan viral note  Vignesh Shivan instagram post  വിവാഹത്തിന്‌ മുമ്പുള്ള വിഘ്‌നേഷിന്‍റെ കുറിപ്പ്  Nayanthara Vignesh Shivan wedding  Dress Code in Nayan Wikki wedding  Nayan Wikki wedding in OTT platfrom  Nayanthara Vignesh Shivan engagement
'എന്‍റെ തങ്കമേ.. എനിക്ക് അതിയായ ആകാംക്ഷ ഉണ്ട്‌'; വിവാഹത്തിന്‌ മുമ്പുള്ള വിഘ്‌നേഷിന്‍റെ വൈറല്‍ കുറിപ്പ്
author img

By

Published : Jun 9, 2022, 10:19 AM IST

Nayanthara Vignesh Shivan wedding: ആരാധകരും സിനിമ ലോകവും കാത്തിരുന്ന ആ താര വിവാഹത്തിന് തുടക്കമായി. ചെന്നൈ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വച്ചാണ് നയന്‍താര - വിഘ്നേഷ് ശിവന്‍ വിവാഹം. ഗ്ലാസുകള്‍ ഉപയോഗിച്ചുള്ള മണ്ഡപത്തിലാണ് ചടങ്ങ്‌. വിരാട്‌ കോലി - അനുഷ്‌ക, വിക്കി കൗശല്‍ - കത്രീന വിവാഹങ്ങള്‍ക്ക് വേദിയൊരുക്കിയ സംഘമാണ് കല്യാണ ഒരുക്കങ്ങള്‍ നടത്തുന്നത്‌.

Vignesh Shivan instagram post: രാവിലെ എട്ടരയോടെ വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമായി. ഈ സാഹചര്യത്തില്‍ വിഘ്‌നേഷിന്‍റെ കുറിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വിഘ്‌നേഷ്‌ കുറിപ്പുമായി ഇന്‍സ്‌റ്റഗ്രാമിലെത്തിയത്‌. തന്‍റെ പ്രതിശ്രുത വധു നയന്‍താരയ്‌ക്ക്‌ വേണ്ടിയാണ് വിവാഹത്തിന് മുന്നാടിയായി വിഘ്‌നേഷ്‌ ശിവന്‍ ഇന്‍സ്‌റ്റയിലെത്തിയത്‌. തങ്കമേ നീ വിവാഹ മണ്ഡപത്തിലേയ്‌ക്ക് കടന്നുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണെന്നും വിഘ്‌നേഷ്‌ കുറിച്ചു.

Vignesh Shivan viral note: 'ഇന്ന് ജൂണ്‍ ഒമ്പത്‌, എന്‍റെ ജീവിതം കടന്നുപോയ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ദൈവത്തിനും പ്രപഞ്ചത്തിനും, നന്മയ്‌ക്കും നന്ദി!! നല്ല മനുഷ്യരും നല്ല നിമിഷങ്ങളും യാദൃശ്ചികതയും അനുഗ്രഹങ്ങളുമാണ് പ്രാര്‍ഥനയുമാണ് എന്‍റെ ജീവിതത്തെ മനോഹരമാക്കിയത്‌! എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു! ഇപ്പോള്‍ എന്‍റെ തങ്കമേ! ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇടനാഴിയിലൂടെ നടക്കുന്നത്‌ കാണുന്നതില്‍ ആവേശമുണ്ട്‌.'-വിഘ്‌നേഷ്‌ കുറിച്ചു.

Dress Code in Nayan Wikki wedding: കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. 30 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ്‌ കോഡ്‌ അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്‌. എത്ത്നിക്‌ പാസ്‌റ്റല്‍സ്‌ ആണ് ഡ്രസ്‌ കോഡ്‌.

Celebrities in Nayan Wikki wedding: വിവാഹ സത്കാരത്തില്‍ മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിന്‍, സിനിമ താരങ്ങളായ രജനീകാന്ത്‌, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജയ്‌, വിജയ്‌ സേതുപതി, അജിത്ത്‌, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, സാമന്ത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം മാധ്യമങ്ങള്‍ക്കടക്കം ചടങ്ങില്‍ പ്രവേശനമില്ല. ഉച്ചയോടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന്‌ വിഘ്‌നേഷ്‌ ശിവന്‍ അറിയിച്ചു. ശനിയാഴ്‌ച്ച ഇരുവരും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തും.

Also Read: നയന്‍താര - വിഘ്‌നേഷ്‌ ശിവന്‍ വിവാഹ ചിത്രങ്ങള്‍ എന്ന് ?, എപ്പോള്‍ ? ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nayan Wikki wedding in OTT platfrom: നയന്‍താര-വിഘ്‌നേഷ്‌ ശിവന്‍ വിവാഹം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നെറ്റ്‌ഫ്ലിക്‌സിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സ്‌റ്റൈലിലാണ് നയന്‍താര-വിഘ്‌നേഷ്‌ വിവാഹം നടക്കുന്നത്‌. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുക. ഇതിനായി ഗൗതം മേനോന്‍ നെറ്റ്‌ഫ്ലിക്‌സുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Nayanthara Vignesh Shivan engagement: ഏഴ്‌ വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്‌. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിക്കിയും നയനും പ്രണയത്തിലാകുന്നത്‌. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.