Filmmakers announce Crakk: സ്‌പോര്‍ട്‌സ് ആക്ഷന്‍ സിനിമയ്‌ക്കുള്ള തയ്യാറെടുപ്പില്‍ വിദ്യുത് ജംവാളും അര്‍ജുന്‍ രംപാലും. ജംവാളിനും രംപാലിനുമൊപ്പം നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. 'ക്രാക്ക്' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
Aditya Datt directed by Crakk: 'ആഷിക് ബനായ ആപ്‌നെ', 'ടേബിള്‍ നമ്പര്‍ 21' എന്നീ സിനിമകളിലൂടെ പ്രശസ്‌തനായ സംവിധായകന്‍ ആദിത്യ ദത്ത് ആണ് 'ക്രാക്കി'ന്‍റെ സംവിധാനം. ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌ട്രീം സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായാണ് 'ക്രാക്ക്' ഒരുങ്ങുന്നത്. സിനിമയില്‍ ജംവാളിന്‍റെ മികച്ച ആക്ഷന്‍ സ്വീക്വന്‍സുകളും സ്‌റ്റണ്ടുകളും ഉണ്ടാകും.
Vidyut Jammwal action sequences in Crakk: മുംബൈയിലെ ചേരിയില്‍ നിന്നും കായിക ലോകത്തേയ്‌ക്കുള്ള ഒരു മനുഷ്യന്‍റെ യാത്രയാണ് 'ക്രാക്ക്' പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ളൊരു മികച്ച കായിക ചിത്രമായിരിക്കും ക്രാക്ക് എന്ന് നടന്‍ ജംവാള്‍ പറയുന്നു. "നിലവിലെ സാഹചര്യവും പ്രേക്ഷകര്‍ മാറിയ രീതിയും നോക്കുമ്പോള്‍, എല്ലാവരും അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിധികള്‍ വയ്‌ക്കുന്നു. അത് ജോലിയിലും ചുറ്റുപാടിലും വ്യാപിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി.
Vidyut Jammwal about Crakk: മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിന് പരിധികളില്ല. എന്നാൽ പീഠഭൂമികൾ മാത്രം. നാം അവിടെ താമസിക്കരുത്. അവയ്ക്ക് അപ്പുറത്തേയ്‌ക്ക് പോകണം. അങ്ങനെ ഇന്ത്യയില്‍ നിന്നും ഒരു മികച്ച കായിക സിനിമ." -ജംവാള്‍ പറഞ്ഞു.
Vidyut Jammwal Aditya Datt movies: ഇതിന് മുമ്പും വിദ്യുത് ജംവാളും ആദിത്യ ദത്തും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിത്യയുടെ 'കമാന്‍ഡോ 3' (2019) എന്ന സിനിമയിലാണ് വിദ്യുത് ജംവാള്‍ നായകനായെത്തിയത്. തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് 'ക്രാക്ക്' എന്നാണ് സംവിധായകന്‍ പറയുന്നത്.
Aditya Datt about Crakk: "സ്‌പോര്‍ട്‌സ്, ഗെയിമിങ്, ആക്ഷന്‍, ഡ്രാമ, ത്രില്ല് എന്നിവ അടങ്ങുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. 'ക്രാക്കി'ന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം വേണ്ടിവന്നു. സ്വയം വെല്ലുവിളിക്കാനുള്ള ഒരു തിരക്കഥയാണ് 'ക്രാക്കി'ന്‍റേത്."-ആദിത്യ ദത്ത് പറഞ്ഞു.
Arjun Rampal about Crakk | Jacqueline Fernandez about Crakk: പ്രേക്ഷകര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ 'ക്രാക്ക്' വാഗ്‌ദാനം ചെയ്യുന്നുവെന്ന് രാംപാലും വ്യക്തമാക്കി. തികഞ്ഞ ആക്ഷന്‍ സീക്വന്‍സുകളോടുള്ള ജംവാളിന്‍റെ സമര്‍പ്പണത്തെ രാംപാല്‍ പ്രശംസിക്കുകയും ചെയ്‌തു. ജാക്വിലിന്‍ ഫെര്‍ണാണ്ടസും സിനിമയെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. 'ക്രാക്കി'ന്‍റെ തിരക്കഥ ആഖ്യാനം തന്നെ നന്നായി ആകര്‍ഷിച്ചതായും ഉടന്‍ തന്നെ അതിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ചതായും ജാക്വിലിന്‍ പറഞ്ഞു. വിദ്യുതിനും മറ്റ് ടീമംഗങ്ങള്‍ക്കൊപ്പവും പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.
India first extreme sports action movie: ഈ സിനിമയിൽ ജംവാളുമായി സഹകരിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് റിലയൻസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ വിതരണ മേധാവി ആദിത്യ ചൗക്‌സി പറഞ്ഞു. 'ഇന്ത്യയിലെ ആദ്യത്തെ എക്‌സ്ട്രീം സ്‌പോർട്‌സ് ആക്ഷൻ സിനിമ എന്ന നിലയിൽ, നമ്മളെല്ലാവരും വളരെ ആവേശഭരിതരായ ഒരു പ്രോജക്റ്റാണ് 'ക്രാക്ക്'.'-ചൗക്‌സി പറഞ്ഞു. സിനിമയുടെ ഈ യാത്ര തനിക്ക് തൃപ്‌തികരമാണെന്ന് നിർമ്മാതാവ് പരാഗ് സാങ്വിയും പറഞ്ഞു.
Crakk release: ആദിത്യ ദത്ത്, സരിം മൊമിം, രെഹാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ക്രാക്കി'ന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. മൊഹന്ദര്‍ പ്രതാപ് സിംഗാണ് സംഭാഷണം. സിനിമയുടെ ചിത്രീകരണം പോളണ്ടിൽ ആരംഭിച്ചു. 2023ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്.