ETV Bharat / entertainment

Venkatesh Saindhav Movie Teaser വെങ്കിടേഷിന്‍റെ 75ആം ചിത്രമായി സൈന്ധവ് വരുന്നു, വില്ലനായി നവാസുദ്ദീൻ സിദ്ദിഖി, ടീസര്‍ പുറത്ത് - സൈന്ധവ് തിയേറ്റർ റിലീസിനൊരുങ്ങുന്നു

Victory Venkatesh New Movie : ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സൈന്ധവിൽ ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ എന്നിവരും അണിനിരക്കുന്നു.

Saindhav Movie Updates  victory Venkatesh new pan indian movie  Victory Venkatesh New Movie  Saindhav Movie promotions  Saindhav pan indian movie  വിക്‌ടറി വെങ്കിടേഷിന്‍റെ പുതിയ ചിത്രം സൈന്ധവ്  പാൻ ഇന്ത്യൻ സിനിമ സൈന്ധവ് ടീസർ  ആക്ഷൻ ക്രൈം ത്രില്ലർ സിനിമ സൈന്ധവ്  സൈന്ധവ് തിയേറ്റർ റിലീസിനൊരുങ്ങുന്നു  സൈന്ധവ് സംക്രാന്തി നാളിൽ ചിത്രം റിലീസിനൊരുങ്ങുന്നു
Saindhav Movie Updates
author img

By ETV Bharat Kerala Team

Published : Oct 16, 2023, 4:49 PM IST

തെലുഗു സൂപ്പര്‍താരം വിക്‌ടറി വെങ്കിടേഷിന്‍റെ 75ആം ചിത്രമായ സൈന്ധവ് റിലീസിന് ഒരുങ്ങുന്നു. നിഹാരിക എന്‍റർടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിച്ച് സൈലേഷ് കോലാനുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻസ് ഇന്നത്തെ (16-10-2023) ടീസർ റിലീസോടെ അണിയറ പ്രവർത്തകർ ആരംഭിച്ചു (Venkatesh Saindhav Movie Teaser). ടീസറിൽ രണ്ട് ദിശയിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസർ നവാസുദ്ദീൻ സിദ്ദിഖിയുടെ വരവോടെ ആക്ഷൻ ട്രാക്കിലേക്ക് നീങ്ങുകയാണ്.

നവാസുദ്ദീൻ സിദ്ദിഖിയുടെ കഥാപാത്രം ചിത്രത്തിൽ ഒരു ക്രൂര വില്ലനായാണ്‌ എത്തുന്നത്‌. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണാമെങ്കിലും പിന്നീട് ആഗ്രസീവ് ആയ സൈക്കോ എന്ന വിളിപ്പേരുള്ള മാസ്സ് ഹീറോ ആയി കാണാം. ക്രൈം ത്രില്ലർ വിഭാഗത്തിൽ പ്പെടുന്ന ചിത്രം, സൈന്ധവിന്‍റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടു പോകാൻ ഓരോ ഫ്രയിമിലും ശ്രമിക്കുകയാണ് സംവിധായകൻ.

  • " class="align-text-top noRightClick twitterSection" data="">

സംക്രാന്തി നാളിൽ ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്‍റർടെയ്‌നർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ ചിത്രം റിലീസിനെത്തുന്നത്‌ കൂടുതൽ കാണികളെ തിയേറ്ററിൽ എത്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ്‌ അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ. വെങ്കിടേഷിന്‍റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ്‌ രംഗമാണ് ചിത്രത്തിലുള്ളത്‌.

നവാസുദ്ദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം നേരത്തെ പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

സംഗീത സംവിധാനം സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്‌ഠൻ, എഡിറ്റർ - ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. പിആർഒ - ശബരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.