ETV Bharat / entertainment

Vela Movie Lyrical Song Out 'ആർഡിഎക്‌സി'ന്‌ ശേഷം സാം സിഎസ് വീണ്ടുമെത്തുന്നു; വേലയിലെ "ബമ്പാഡിയോ" റിലീസായി - സണ്ണി വെയ്ൻ

ഷെയിൻ നിഗം സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" ലിറിക്‌ വീഡിയോ പുറത്തിറങ്ങി.

Bambadiyo Lyrical  Vela Movie Lyrical Song Out  ബമ്പാടിയോ  സാം സിഎസ്  sam cs  വേലയിലെ ബമ്പാടിയോ റിലീസായി  Vela Movie  ഷെയിൻ നിഗം  Shane Nigam  സണ്ണി വെയ്ൻ  Sunny Wayne
Vela Movie Lyrical Song Out
author img

By ETV Bharat Kerala Team

Published : Oct 25, 2023, 4:29 PM IST

ആർ ഡി എക്‌സിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിൻ നിഗം -സണ്ണി വെയ്ൻ ചിത്രം വേലയിലെ "ബമ്പാഡിയോ" എന്ന കിടിലൻ ലിറിക്‌ വീഡിയോ ആണ് റിലീസ് ചെയ്‌തത് (Bambadiyo Lyrical). അൻവർ അലിയുടെതാണ് ഗാനത്തിന്‍റെ വരികൾ. സാം സി എസ്സും ആന്‍റണി ദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബർ 10ന് തിയേറ്ററുകളിലേക്കെത്തും (Vela Movie Lyrical Song Out).

  • " class="align-text-top noRightClick twitterSection" data="">

ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. എം സജാസാണ്‌ ചിത്രത്തിന്‍റെ തിരക്കഥ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്‌. പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം (Shane Nigam) ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും (Sunny Wayne) അവതരിപ്പിക്കുന്നു.

സിദ്ധാർഥ് ഭരതനും (Sidharth Bharathan) ചിത്രത്തിൽ ശ്രദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്‌ഡിന്‍റെ ബാനറിൽ എസ്. ജോർജാണ്‌ നിർമ്മിക്കുന്നത്‌. അതിഥി ബാലൻ (Aditi Balan) പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ.

വേലയുടെ അണിയറപ്രവർത്തകർ: ചിത്രസംയോജനം: മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക്: സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഫൈനൽ മിക്‌സിങ്: എം ആർ രാജാകൃഷ്‌ണൻ, കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്‍റ്‌ ഡയറക്ടേഴ്‌സ്‌: അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സംഘട്ടനം: പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ്: ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓൾഡ് മംഗ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്‌ണു സുഗതൻ, പി ആർ ഒ: പ്രതീഷ് ശേഖർ.

ALSO READ: ഫുട്‌ബോൾ കമന്‍റേറ്റര്‍ ആയി കല്യാണി പ്രിയദര്‍ശന്‍; ശേഷം മൈക്കില്‍ ഫാത്തിമ നവംബറില്‍

ALSO RAED: ധ്യാനിനൊപ്പം 'കുന്നും കേറി' കെന്‍ഡി സിര്‍ദോ; ചീനാ ട്രോഫിയിലെ മറ്റൊരു ഗാനം കൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.