Tovino Thomas Keerthi movie: ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം 'വാശി'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ഋതുരാഗം' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കണ്ണിനും കാതിനും ഒരുപോലെ കുളിര്‍മയേകുന്ന ഒരു ഫീല്‍ ഗുഡ് ഗാനമാണ് 'ഋതുരാഗം'.
Rithuragam song: ടൊവിനോ-കീര്‍ത്തി സുരേഷ് കെമിസ്‌ട്രി ഗാനരംഗത്തെ കൂടുതല്‍ മനോഹരമാക്കുന്നു. 3.58 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ ടൊവിനോയുടെയും കീര്‍ത്തിയുടെയും വക്കീല്‍ ജീവിതമാണ് ദൃശ്യമാവുക. ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, ജി.സുരേഷ് കുമാര്‍, ബൈജു തുടങ്ങിയവരാണ് ഗാനരംഗത്തില്‍ മിന്നിമറയുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് കൈലാസിന്‍റെ സംഗീതത്തില്‍ കേശവ് വിനോദ്, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
- " class="align-text-top noRightClick twitterSection" data="">
Vaashi song | Vaashi teaser: നേരത്തെ ചിത്രത്തിലെ 'യാതൊന്നും പറയാതെ' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. പേരു പോലെ തന്നെ പരസ്‌പരം യാതൊന്നും മിണ്ടാതെ വളരെ വൈകാരികമായാണ് ഈ ഗാനരംഗത്തില്‍ കീര്‍ത്തിയും ടൊവിനോയും പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്‍റെ ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. പരസ്‌പരം വാശിയോടെ മത്സരിക്കാനൊരുങ്ങുന്ന കീര്‍ത്തിയെയും ടൊവിനോയെയുമാണ് ടീസറില്‍ കാണാനാവുക. ഒരു കേസില്‍ എതിര്‍ഭാഗത്ത് നിന്ന് വാദിക്കേണ്ടി വരുന്ന ഇരുവരുമാണ് ടീസറില്‍.
Vaashi theatre release: ടൊവിനോയും കീര്‍ത്തിയും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വാശി'. വക്കീല്‍ വേഷത്തിലാണ് സിനിമയില്‍ ടൊവിനോയും കീര്‍ത്തിയും പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Vaashi cast and crew: ജി. സുരേഷ് കുമാര്‍, അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി.സുരേഷ് കുമാര്‍ ആണ് നിര്‍മാണം. അച്ഛന്‍ ജി. സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ഇതാദ്യമായാണ് നായികയാവുന്നത്. വിഷ്‌ണു രാഘവ് ആണ് തിരക്കഥയും സംവിധാനവും. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണവും നിര്‍വഹിക്കും. ജാനിസ് ചാക്കോ സൈമണിന്‍റേതാണ് കഥ. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.
Tovino Thomas about Vaashi: 'വാശി'യുടെ ചിത്രീകരണം പൂര്‍ത്തിയായ വേളയില്‍ സിനിമയെ കുറിച്ച് ടൊവിനോ തോമസ് പ്രതികരിച്ചിരുന്നു. വളരെ പ്രസക്‌തമായൊരു കാര്യമാണ് 'വാശി' പറയുന്നതെന്നാണ് ടൊവിനോ പറഞ്ഞത്. വിഷ്‌ണു രാഘവിന്‍റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു.
Also Read: ആര് ജയിക്കും? പരസ്‌പരം തോല്‍പ്പിക്കാന്‍ ഒരുങ്ങി ടൊവിനോയും കീര്‍ത്തിയും