മുംബൈ : ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും, നടിയും മോഡലും റാപ്പ് ഗായികയുമായ ഉര്‍ഫി ജാവേദിന് നേരെ ഭീഷണി. വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെയും പല നമ്പരുകളില്‍ നിന്നായി വരുന്ന ഫോണ്‍ കോളുകളിലൂടെയുമാണ് ഇത്തരത്തില്‍ ഭീഷണികള്‍ വരുന്നതെന്ന് താരം പറഞ്ഞു. നവീന്‍ ഗിരി എന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്നും താരം വെളിപ്പെടുത്തി.
ഭീഷണിക്ക് പുറമെ ഇയാള്‍ അസഭ്യവര്‍ഷം നടത്താറുണ്ടെന്നും ഉര്‍ഫി ജാവേദ് പറഞ്ഞു. ഇതേ തുടര്‍ന്ന് താരം ഗോരേഗാവോണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി.
തികച്ചും വ്യത്യസ്‌തമായ രീതിയിലുള്ള ഫാഷന്‍ തിരഞ്ഞെടുക്കുന്നതില്‍ ഉര്‍ഫി ജാവേദ് ശ്രദ്ധേയയാണ്. പലപ്പോഴും താരം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഗ്ലാമര്‍ ചിത്രങ്ങളിലൂടെയുമാണ്.
ബ്ലെയ്‌ഡുകള്‍, ഗ്ലാസ്, പെയിന്‍റ്, ഗ്ലിറ്ററുകള്‍, ഇലക്‌ട്രിക് വയറുകള്‍, വാച്ചുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയ വസ്‌തുക്കളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചും ഉര്‍ഫി എത്താറുണ്ട്. മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്‌റ്റഗ്രാമില്‍ താരത്തിനുള്ളത്.