ETV Bharat / entertainment

'ഞങ്ങളോട് ഇത്ര ക്ലോസായിരിക്കാന്‍ പാടില്ലെന്ന് മണിരത്‌നം'; തുറന്നു പറഞ്ഞ് തൃഷ - Trisha about Aiswarya Rai

Trisha about Aiswarya Rai: ഐശ്വര്യ റായുമായുള്ള അഭിനയ വിശേഷങ്ങള്‍ പങ്കുവച്ച് തൃഷ. പൊന്നിയില്‍ സെല്‍വനില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Trisha told Mani Ratnam advice  Ponniyin Selvan shoot  Trisha  Mani Ratnam  Ponniyin Selvan  തൃഷ  മണിരത്‌നം  Trisha about Aiswarya Rai  ഐശ്വര്യ റായ്
'ഞങ്ങളോട് ഇത്ര ക്ലോസായിരിക്കാന്‍ പാടില്ലെന്ന് മണിരത്‌നം'; തുറന്നു പറഞ്ഞ് തൃഷ
author img

By

Published : Oct 27, 2022, 8:45 PM IST

Trisha told Mani Ratnam advice: താനും ഐശ്വര്യയും തമ്മില്‍ അത്ര അടുപ്പം വേണ്ടെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞതായി തെന്നിന്ത്യന്‍ താര സുന്ദരി തൃഷ. 'പൊന്നയിന്‍ സെല്‍വ'നിലെ ഷൂട്ടിംഗിനിടെയാണ് തൃഷയോടും ഐശ്വര്യയോടും മണിരത്‌നം ഇപ്രകാരം വ്യക്തമാക്കിയത്. 'പൊന്നിയിന്‍ സെല്‍വ'നിലെ കഥാപാത്രങ്ങളാണ് നന്ദിനിയും കുന്ദവിയും.

നന്ദിനിയായി ഐശ്വര്യയും കുന്ദവിയായി തൃഷയുമാണ് വേഷമിട്ടത്. നന്ദിനിയും കുന്ദവിയും കാണുന്ന സീന്‍ എടുക്കുമ്പോള്‍ തങ്ങള്‍ വളരെ സൗഹൃദത്തോടെ സംസാരിക്കുന്ന കണ്ടിട്ടാണ് സംവിധായകന്‍ തങ്ങളോട് ഇത്ര അടുപ്പം വേണ്ടന്ന് പറഞ്ഞതെന്ന് തൃഷ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള അഭിനയ വിശേഷം തൃഷ പങ്കുവച്ചത്.

'ഐശ്വര്യ വളരെ ലവ്‌ലിയാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മണിസാര്‍ വന്ന് ഞങ്ങളോട് പറഞ്ഞു ഇത്ര ക്ലോസായിരിക്കാന്‍ പാടില്ലെന്ന്. നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. ചെയ്യാന്‍ പോകുന്ന സീനില്‍ ഞങ്ങള്‍ ഇതുപോലെയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ തമ്മില്‍ ഇത്ര സൗഹൃദം ഈ സീനില്‍ വേണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

സിനിമയില്‍ ഞങ്ങള്‍ കഥാപാത്രങ്ങളാണ്, വലിയ സൗഹൃദം ഇല്ല. ഐശ്വര്യയുടെ കൂടെ വര്‍ക്ക് ചെയ്‌തത് വളരെ നല്ലൊരു അനുഭവമായിരുന്നു. ഏറ്റവും കൂടുതല്‍ ഹാര്‍ഡ്‌ വര്‍ക്ക് ചെയ്യുന്ന അഭിനേത്രി അവരാണെന്നാണ് എനിക്ക് മനസ്സിലായത്. വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല. സെന്തമിഴ്‌ മനോഹരമായി അവര്‍ സംസാരിക്കും. റിഹേഴ്‌സല്‍ ചെയ്‌ത് അതിനായി വര്‍ക്ക് ചെയ്‌താണ് സെറ്റിലേക്ക് വരിക.

ഐശ്വര്യ വളരെ അടിപൊളിയാണ്. സെറ്റില്‍ എപ്പോഴും സന്തോഷത്തോടെയാണ് ഉണ്ടാവുക. താമസിക്കുന്നത് കുറേ ദൂരെ ആയിട്ടും കൃത്യ സമയത്ത് അവര്‍ എത്തുമായിരുന്നു. എനിക്ക് ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തെ ഭയങ്കര ഇഷ്‌ടമായിരുന്നു. ആദ്യ ദിവസം തന്നെ ഞാന്‍ ആ കാര്യം മണി സാറിനോട് പറഞ്ഞിരുന്നു.'- തൃഷ പറഞ്ഞു.

Also Read: ബോക്‌സോഫിസില്‍ കുതിച്ചുയര്‍ന്ന് പൊന്നിയിന്‍ സെല്‍വന്‍; തമിഴ്‌നാട്ടിലും റെക്കോഡ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.