ETV Bharat / entertainment

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌-തൃഷ ജോഡി വീണ്ടും, ദളപതി 67 ല്‍ നടി

തൃഷയും വിജയും വീണ്ടും ഒന്നിക്കുന്നു. ലോകേഷ്‌ കനകരാജിന്‍റെ ദളപതി 67 എന്ന ചിത്രത്തിലാണ് ദളപതിയുടെ നായികയായി തൃഷ വീണ്ടും അഭിനയിക്കുന്നത്.

Trisha Krishnan joins Thalapathy Vijay  Vijay in Lokesh Kanagaraj untitled feature film  Trisha Krishnan  Thalapathy Vijay  Lokesh Kanagaraj untitled feature film  Lokesh Kanagaraj  14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു  ദളപതി 67ല്‍ തൃഷയും  ദളപതി 67  തൃഷ  Trisha Krishnan joins Thalapathy Vijay movie  Trisha Krishnan in Thalapathy 67  Seven Screen studios shares Trisha s poster  Trisha about Thalapathy 67  Sanjay Dutt in Thalapathy 67  Thalapathy 67 crew members  Once again Vijay and Lokesh Kanakaraj team up  Lokesh Cinematic Universe  ദളപതി 67ല്‍ തൃഷയും  തൃഷയും വിജയും വീണ്ടും ഒന്നിക്കുന്നു  ലോകേഷ്‌ കനകരാജിന്‍റെ ദളപതി 67
തൃഷയും വിജയും വീണ്ടും ഒന്നിക്കുന്നു
author img

By

Published : Feb 1, 2023, 6:04 PM IST

Trisha Krishnan joins Thalapathy Vijay movie: വീണ്ടും ദളപതി വിജയ്‌യുടെ നായിക ആകാനൊരുങ്ങി തൃഷ കൃഷ്‌ണന്‍. ലോകേഷ്‌ കനകരാജിന്‍റെ 'ദളപതി 67' എന്ന്‌ താത്‌കാലികമായി പേരിട്ടിക്കുന്ന ചിത്രത്തിലാണ് തൃഷ വിജയ്‌ക്കൊപ്പം എത്തുക. 'ഗില്ലി', 'കുരുവി', 'തിരുപ്പാച്ചി', 'ആദി' എന്നീ സിനിമകള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

Trisha Krishnan in Thalapathy 67: തൃഷ 'ദളപതി 67'ല്‍ ജോയിന്‍ ചെയ്യുന്ന വിവരം നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. '14 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍സേഷണല്‍ ഓണ്‍ സ്‌ക്രീന്‍ ജോഡികളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടാന്‍ തയ്യാറാകൂ..' -ഇപ്രകാരമാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Seven Screen studios shares Trisha s poster: ദളപതി വിജയ്‌, ദളപതി 67 എന്നീ ഹാഷ്‌ടാഗുകളോടെ തൃഷ കൃഷ്‌ണന്‍, ലോകേഷ് കനകരാജ്, ജഗദീഷ് പളനിസാമി എന്നിവരെ ടാഗ് ചെയ്‌ത് കൊണ്ടാണ് പ്രൊഡക്ഷന്‍ ബാനറിന്‍റെ കുറിപ്പ്. തൃഷയുടെ പോസ്‌റ്ററും, തൃഷയും വിജയ്‌യും ഒന്നിച്ചുള്ള മുന്‍കാല സിനിമകളുടെ ക്ലിപ്പിംഗും സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്.

Trisha about Thalapathy 67: 'ദളപതി 67'ന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും തൃഷ പങ്കുവച്ചിട്ടുണ്ട്. 'എനിക്ക് പ്രിയപ്പെട്ട ചില ആളുകള്‍ അണിനിരക്കുന്ന ഐതിഹാസികമായ ഒരു പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്. മികച്ച ഒരു ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലും നന്ദിയുണ്ട്. വരാനിരിക്കുന്ന ആവേശകരമായ സമയങ്ങള്‍'- സിനിമയെ കുറിച്ച് തൃഷ പറഞ്ഞു.

Sanjay Dutt in Thalapathy 67: 'ദളപതി 67'ല്‍ ബോളിവുഡ് താരം സഞ്ജയ്‌ ദത്തും വേഷമിടുന്നുണ്ട്. തമിഴകത്തേയ്‌ക്കുള്ള സഞ്ജയ്‌ ദത്തിന്‍റെ അരങ്ങേറ്റം കൂടിയാണിത്. സിനിമയില്‍ വിജയ്‌യുടെ വില്ലനായാകും സഞ്ജയ്‌ വേഷമിടുക. അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, മലയാളി താരം മാത്യൂ തോമസ്, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

Thalapathy 67 crew members: അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുക. നേരത്തെ വിജയ്‌യുടെ 'കത്തി', 'മാസ്‌റ്റര്‍', 'ബീസ്‌റ്റ്‌' എന്നീ സിനിമകള്‍ക്ക് വേണ്ടിയും അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയിരുന്നു. എസ്‌.എസ് ലളിത് കുമാര്‍ നിര്‍മാണവും ജഗദീഷ് പളനിസാമി സഹ നിര്‍മാണവും നിര്‍വഹിക്കും.

Once again Vijay and Lokesh Kanagaraj team up: സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. അതേസമയം സിനിമയുടെ പശ്ചാത്തലത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. 2021ലെ ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'മാസ്‌റ്ററി'ന് ശേഷമാണ് ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ചെത്തുന്നത്.

Lokesh Cinematic Universe: 'ദളപതി 67' ലോകേഷ് കനകരാജിന്‍റെ 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സി'ന്‍റെ ഭാഗമാണെന്നാണ് അഭ്യൂഹങ്ങള്‍. കാര്‍ത്തിയുടെ 'കൈതി', കമല്‍ ഹാസന്‍റെ 'വിക്രം' എന്നിവയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമായ മറ്റ് ചിത്രങ്ങള്‍.

Also Read: ദളപതി 67ല്‍ വിജയ്‌ക്ക് വില്ലന്‍ സഞ്‌ജയ് ദത്ത്, ആവേശം നിറച്ച് പുതിയ അപ്‌ഡേറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.