August 16 1947 trailer released: എ.ആര്‍ മുരുഗദോസിന്‍റെ 'ഓഗസ്‌റ്റ് 16, 1947' ട്രെയിലര്‍ പുറത്തിറങ്ങി. എൻ.എസ് പൊൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത സിനിമയുടെ അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദേശ സ്‌നേഹത്തിന്‍റെയും, ധീരതയുടെയും പ്രണയത്തിന്‍റെയും വിസ്‌മയിപ്പിക്കുന്ന കഥയാണ് 'ഓഗസ്‌റ്റ് 16, 1947' പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
ബ്രിട്ടീഷ് സൈന്യത്താല്‍ നിഷ്‌കരുണം പീഡിപ്പിക്കപ്പെടുന്ന സെങ്കഡുവിലെ നിരപരാധികളായ ഗ്രാമീണരെയാണ് ട്രെയിലറില്‍ ദൃശ്യമാവുക. ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ അടിമകളെ പോലെ ഭയന്ന് വിറച്ച് നില്‍ക്കുന്ന ഗ്രാമവാസികള്‍ക്കിടയില്‍ നിന്നും ബ്രിട്ടീഷ് ദുഷ്‌ട ഭരണാധികാരികള്‍ക്കെതിരെ ധീരതയോടെ ശബ്‌ദമുയര്‍ത്തി മുന്നോട്ടുവരുന്ന ഒരു ഗ്രാമവാസിയെയും ട്രെയിലറില്‍ കാണാം. ഇന്ത്യയ്‌ക്ക് സ്വാന്ത്ര്യം ലഭിക്കാനായി ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ഇയാള്‍ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്.
ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ആണ് ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നത്. 'ഓഗസ്‌റ്റ് 16, 1947 : എആര്‍ മുരുഗദോസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 'ഗജിനി'യുടെയും 'ഹോളിഡെ'യുടെയും സംവിധായകന്‍ എആര്‍ മുരുഗദോസിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ ഹിന്ദി ട്രെയിലറാണിത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ ഹിന്ദി എന്നീ ആറ് ഭാഷകളിലായി 2023 ഏപ്രില്‍ എഴിന് റിലീസ് ചെയ്യും.' -ട്രെയിലര്‍ പങ്കുവച്ച് തരണ്‍ ആദര്‍ശ് കുറിച്ചു.
-
‘AUGUST 16, 1947’: AR MURUGADOSS UNVEILS TRAILER... From #ARMurugadoss, the maker of #Ghajini and #Holiday… HINDI trailer of PAN-#India film #August161947: https://t.co/GlQptmnSQk
— taran adarsh (@taran_adarsh) March 21, 2023 " class="align-text-top noRightClick twitterSection" data="
7 April 2023 release in #Tamil, #Telugu, #Hindi, #Kannada, #Malayalam and #English. pic.twitter.com/LEZkGqTh2t
">‘AUGUST 16, 1947’: AR MURUGADOSS UNVEILS TRAILER... From #ARMurugadoss, the maker of #Ghajini and #Holiday… HINDI trailer of PAN-#India film #August161947: https://t.co/GlQptmnSQk
— taran adarsh (@taran_adarsh) March 21, 2023
7 April 2023 release in #Tamil, #Telugu, #Hindi, #Kannada, #Malayalam and #English. pic.twitter.com/LEZkGqTh2t‘AUGUST 16, 1947’: AR MURUGADOSS UNVEILS TRAILER... From #ARMurugadoss, the maker of #Ghajini and #Holiday… HINDI trailer of PAN-#India film #August161947: https://t.co/GlQptmnSQk
— taran adarsh (@taran_adarsh) March 21, 2023
7 April 2023 release in #Tamil, #Telugu, #Hindi, #Kannada, #Malayalam and #English. pic.twitter.com/LEZkGqTh2t
August 16 1947 theatre release: ഗൗതം കാർത്തിക്കും പുതുമുഖം രേവതിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. സിനിമയില്‍ പുഗഴും സുപ്രധാന വേഷത്തിലെത്തും. കഴിഞ്ഞു പോയ ഒരു യുഗത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന അതിശയിപ്പിക്കുന്ന സെറ്റുകളോടും ആവേശഭരിതമാക്കുന്ന ആക്ഷൻ രംഗങ്ങളോടും കൂടിയ ട്രെയിലറില്‍ ഗൗതമിന്‍റെയും രേവതിയുടെയും പ്രണയവും കാണാം. 2023 ഏപ്രിൽ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
AR Murugadoss about his latest production: തന്‍റെ ഏറ്റവും പുതിയ നിർമാണത്തെ കുറിച്ച് എ.ആർ മുരുഗദോസ് പ്രതികരിക്കുന്നു. '1947 ഓഗസ്‌റ്റ് 16' സിനിമയ്‌ക്കായി മികച്ച പ്രതിഭകളെ അണിനിരത്തിയെന്നാണ് എ.ആര്‍ മുരുഗദോസ് പറയുന്നത്. 'ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ നഷ്‌ടമായ കഥയെ കുറിച്ചുള്ള ആവേശകരമായ കഥയാണ് '1947 ഓഗസ്‌റ്റ് 16'. ഞങ്ങളുടെ പ്രതിഭാധനനായ സംവിധായകൻ എൻ.എസ് പൊൻകുമാർ മുതൽ ഗൗതം, രേവതി, പുഗഴ് തുടങ്ങി അഭിനിവേശമുള്ള അഭിനേതാക്കൾ വരെ ഈ സിനിമ സൃഷ്‌ടിക്കാൻ ഞങ്ങൾ മികച്ച പ്രതിഭകളെ അണിനിരത്തി. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ അവരുടെ അടുത്തുള്ള തിയേറ്ററുകളില്‍ ഈ മഹത്തായ കഥയില്‍ അഭിമാനിക്കും.' -എ.ആര്‍ മുരുഗദോസ് പറഞ്ഞു.
Producer Om Prakash Bhatt about August 16 1947: പർപ്പിൾ ബുൾ എന്‍റര്‍ടെയിന്‍മെന്‍റ് ഡയറക്‌ടറും നിർമാതാവുമായ ഓം പ്രകാശ് ഭട്ടും സമാനമായ ചിന്തകൾ പങ്കുവച്ച് കൊണ്ട് രംഗത്തെത്തി. 'ഒരു അതുല്യമായ കഥയെ ഗംഭീരമായ ദൃശ്യങ്ങളാലും ശക്തമായ പ്രകടനങ്ങളാലും സമന്വയിപ്പിച്ച് ഒരുക്കിയ സിനിമയാണിത്. '1947 ഓഗസ്‌റ്റ് 16'ന് വളരെയധികം സാർവത്രിക ആകർഷണമുണ്ട്. വിപ്ലവത്തിന്‍റെയും പ്രണയത്തിന്‍റെയും മഹത്തായ ഈ കഥ കാണാന്‍ രാജ്യത്തുടനീളമുള്ള പ്രേക്ഷകർ ഒഴുകിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' -ഓം പ്രകാശ് ഭട്ട് പറഞ്ഞു.