ETV Bharat / entertainment

ഇത്‌ ഫ്രീക്കന്‍ മണവാളന്‍ വസീം ; കളര്‍ഫുള്‍ ആയി ടൊവിനോ - Thallumaala cast and crew

Thallumaala character poster: 'തല്ലുമാല'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്ത്

Thallumaala character poster  ഫ്രീക്കന്‍ മണവാളന്‍ വസിം  കളര്‍ഫുള്‍ ആയി ടൊവിനോ  'തല്ലുമാല'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍  Tovino Thomas as Manavaalan Vaseem  Thallumaala cast and crew  Tovino Thomas upcoming movies
ഇത്‌ ഫ്രീക്കന്‍ മണവാളന്‍ വസിം; കളര്‍ഫുള്‍ ആയി ടൊവിനോ
author img

By

Published : Apr 3, 2022, 2:58 PM IST

Thallumaala character poster : ടൊവിനോ തോമസ് നായകനാകുന്ന 'തല്ലുമാല'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്‌ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്രത്തിന്‍റെ ഫസ്‌റ്റ്‌ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. കളര്‍ഫുള്‍ ആണ് പോസ്റ്റര്‍.

Tovino Thomas as Manavaalan Vaseem: നടന്‍ പങ്കുവച്ച പോസ്റ്ററില്‍ കട്ട ഫ്രീക്കന്‍ ലുക്കിലാണ് ടൊവിനോ. ഖാലിദ്‌ റഹ്‌മാനാണ് സംവിധാനം. 'ഉണ്ട', 'ലൗ', 'അനുരാഗ കരിക്കിന്‍ വെള്ളം' തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ശേഷം ഖാലിദ്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'തല്ലുമാല'.

  • " class="align-text-top noRightClick twitterSection" data="">

Thallumaala cast and crew: കല്യാണി പ്രിയദര്‍ശനാണ് നായിക. ഷൈന്‍ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്ക്‌ മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. നിലവില്‍ ചിത്രത്തിന്‍റെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Also Read: ചീട്ട്‌ കളി മുതല്‍ കള്ളുകുടി വരെ; ഈ പള്ളീലച്ചന്‍ അല്‍പം വെറൈറ്റിയാ...

ആഷിഖ്‌ ഉസ്‌മാനാണ് നിര്‍മാണം. മുഹ്‌സിന്‍ പരാരി, അഷ്‌റഫ്‌ ഹംസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ജിംഷി ഖാലിദാണ്‌ ഛായാഗ്രഹണം. നിഷാദ്‌ യൂസഫാണ് എഡിറ്റിങ്‌. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക്‌ വിഷ്‌ണു വിജയാണ് സംഗീതം.

Tovino Thomas upcoming movies : ടൊവിനോയുടേതായി നിരവധി ചിത്രങ്ങളാണിപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്‌. കീര്‍ത്തി സുരേഷ്‌ നായികയായെത്തുന്ന 'വാശി' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 'നാരദന്‍' ആയിരുന്നു ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രണവ്‌ മോഹന്‍ലാലിനൊപ്പമുള്ള ഹൃദയം ആയിരുന്നു കല്യാണിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.