ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഡിയര്‍ ഫ്രണ്ട്' ട്രെയിലര്‍ പുറത്ത്. നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രം ഒരുക്കിയത്. 2.23 മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് ചിത്രത്തിന്‍റെതായി പുറത്തുവന്നിരിക്കുന്നത്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
പല കാലഘട്ടങ്ങളിലായി അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്‌നങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, സഞ്‌ജന നടരാജന്‍, അര്‍ജുന്‍ രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
വ്യത്യസ്‌തമാര്‍ന്ന ഒരു കഥാപാത്രവുമായിട്ടാണ് ടൊവിനോ തോമസ് ഇത്തവണ എത്തുന്നത്. അഭിനയസാധ്യതകള്‍ ഏറെയുളള കഥാപാത്രമാണ് നടന്‍റെതെന്ന് ട്രെയിലറില്‍ നിന്നും വ്യക്‌തമാണ്. മിന്നല്‍ മുരളി, നാരദന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോയുടെതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണ് 'ഡിയര്‍ ഫ്രണ്ട്'.
അയാള്‍ ഞാനല്ല എന്ന സിനിമയ്‌ക്ക് ശേഷമുളള വിനീത് കുമാറിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ജൂണ്‍ 10നാണ് 'ഡിയര്‍ ഫ്രണ്ട്' തിയേറ്ററുകളിലേക്ക് എത്തുന്നത്. ഹാപ്പി അവേഴ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെയും ആഷിഖ് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവരുടെതാണ് ചിത്രത്തിന്‍റെ തിരക്കഥ. ജസ്‌റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കിയ സിനിമയുടെ ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് ദീപു ജോസഫും നിര്‍വഹിച്ചു. ബാംഗ്ലൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.