ETV Bharat / entertainment

'ആര്‍ആര്‍ആറും നാട്ടു നാട്ടുവും ടോം ക്രൂയ്‌സ് ഇഷ്‌ടപ്പെടുന്നു' ; ഓസ്‌കര്‍ ജേതാവ് ചന്ദ്രബോസ് പറയുന്നു - രാജമൗലി

ടോം ക്രൂയ്‌സിനെ പോലുള്ള ഒരു ഇതിഹാസ നടനിൽ നിന്നും നാട്ടു എന്ന വാക്ക് കേൾക്കാന്‍ കഴിയുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഗാനരചയിതാവ് ചന്ദ്രബോസ്

Tom Cruise loved Naatu Naatu and RRR  Tom Cruise loved Naatu Naatu  Tom Cruise  Naatu Naatu and RRR  Naatu Naatu  RRR  Oscar winning lyricist Chandrabose  Chandrabose  ആര്‍ആര്‍ആറും നാട്ടു നാട്ടുവും ടോ ക്രൂയ്‌സ്  ടോ ക്രൂയ്‌സ് ഇഷ്‌ടപ്പെടുന്നു  ഓസ്‌കര്‍ ജേതാവ് ചന്ദ്രബോസിന്‍റെ വെളിപ്പെടുത്തല്‍  ഓസ്‌കര്‍ ജേതാവ്  ഗാനരചയിതാവ് ചന്ദ്രബോസ്  എം എം കീരവാണി  ആര്‍ആര്‍ആര്‍  നാട്ടു നാട്ടു  രാജമൗലി  ടോം ക്രൂയ്‌സ്‌
ആര്‍ആര്‍ആറും നാട്ടു നാട്ടുവും ടോ ക്രൂയ്‌സ് ഇഷ്‌ടപ്പെടുന്നു
author img

By

Published : Mar 16, 2023, 12:46 PM IST

ലോസ്‌ ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 13ന് നടന്ന 95ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടി 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ചരിത്രം സൃഷ്‌ടിച്ചിരുന്നു. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാന രചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഈ പ്രത്യേക നിമിഷം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി നൽകിയിരിക്കുകയാണ്. 'ആര്‍ആര്‍ആറി'നെയും 'നാട്ടു നാട്ടു'വിനെയും കുറിച്ചുള്ള ഹോളിവുഡ് താരത്തിന്‍റെ കമന്‍റാണ് അതിന് കാരണം. ഓസ്‌കര്‍ അവാര്‍ഡ് നേടുന്നതിന് മുമ്പ് തന്നെ 'നാട്ടു നാട്ടു' ഗാനം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

തനിക്ക് 'നാട്ടു നാട്ടു'ഗാനം ഏറെ ഇഷ്‌ടമാണെന്നും 'ആർആർആർ' ആസ്വദിച്ചുവെന്നും ടോം ക്രൂയ്‌സ്‌ തന്നോട് പറഞ്ഞതായി ഗാന രചയിതാവ് ചന്ദ്രബോസ് പറയുന്നു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ചന്ദ്രബോസ് ഇക്കാര്യം പങ്കുവച്ചത്. ഓസ്‌കർ ഉച്ച ഭക്ഷണ വേളയിലാണ് ടോം ക്രൂയ്‌സ് ചന്ദ്രബോസ്‌ കൂടിക്കാഴ്‌ച നടന്നത്. അപ്പോഴാണ് ടോം ക്രൂയ്‌സ്, 'ആര്‍ആര്‍ആറി'നെയും 'നാട്ടു നാട്ടു'വിനെയും പുകഴ്ത്തിയതെന്ന് ചന്ദ്രബോസ് പറയുന്നു.

'ഞാൻ ടോം ക്രൂയ്‌സിനെ കണ്ടപ്പോൾ, അദ്ദേഹത്തിന്‍റെ അടുത്തേയ്‌ക്ക് ചെന്നു. എന്നെ പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു, 'വൗ, എനിക്ക് ആർആർആർ ഇഷ്‌ടമായി, നാട്ടു നാട്ടുവും ഇഷ്‌ടമായി.' നാട്ടു എന്ന വാക്ക്, ടോം ക്രൂയ്‌സിനെ പോലെയുള്ള ഒരു ഇതിഹാസ നടനിൽ നിന്ന് കേൾക്കാന്‍ കഴിയുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്' - ചന്ദ്രബോസ് പറഞ്ഞു.

'നാട്ടു നാട്ടു'വിന്‍റെ പുരസ്‌കാര നേട്ടത്തില്‍ സിനിമ-രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളിലെ നിരവധി പേമുഖര്‍ ആര്‍ആര്‍ആറിനെയും ടീമിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. നടന്‍ അല്ലു അര്‍ജുനും 'ആര്‍ആര്‍ആര്‍' ടീമിനെ അഭിനന്ദിച്ചിരുന്നു. ഒരു തെലുഗു ഗാനം ഓസ്‌കര്‍ വേദിയെ പിടിച്ചുലയ്‌ക്കുക എന്നത് അഭിമാന നിമിഷമാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

'ആര്‍ആര്‍ആറി'ല്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജൂനിയർ എൻടിആര്‍ ഗോത്ര നേതാവായ കൊമരം ഭീം ആയും, രാം ചരണ്‍ വിപ്ലവകാരിയായ അല്ലൂരി സീതാരാമ രാജുവായുമാണ് വേഷമിട്ടത്.

Also Read: 'രാജ്യത്തിന് ഇത് വലിയ നിമിഷം' ; ഓസ്‌കര്‍ തിളക്കത്തില്‍ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ചിത്രം പറഞ്ഞത്. കൊമരം ഭീമിന്‍റെയും അല്ലൂരി സീതാരാമ രാജുവിന്‍റെയും സൗഹൃദത്തെ ചുറ്റിപ്പറ്റിയും ബ്രിട്ടീഷ് ഭരണത്തിനെതിരായ അവരുടെ പോരാട്ടത്തെയും ചിത്രം വരച്ചുകാട്ടി. 'ബാഹുബലി 2'ന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത ചിത്രം കൂടിയായിരുന്നു 'ആര്‍ആര്‍ആര്‍'.

ബോളിവുഡ് താരം ആലിയ ഭട്ടും 'ആര്‍ആര്‍ആറി'ല്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആലിയയുടെ ടോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'ആര്‍ആര്‍ആര്‍'. കൂടാതെ അജയ് ദേവ്ഗൺ, ശ്രേയ ശരൺ, സമുദ്രക്കനി, റേ സ്‌റ്റീവൻസൺ, മകരന്ദ് ദേശ്‌പാണ്ഡെ, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.