ETV Bharat / entertainment

Chaaver Movie| ഇതുവരെ കണ്ടിട്ടില്ലാത്ത ചാക്കോച്ചനെ കാണാന്‍ തയ്യാറാകൂ... ചാവേര്‍ പുതിയ വീഡിയോ - ആന്‍റണി വര്‍ഗീസ്

ചാവേര്‍ പുതിയ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍. സിനിമയിലെ കുഞ്ചാക്കോ ബോബന്‍റെ ഗെറ്റപ്പ് ശ്രദ്ധേയം.

Ajagajantharam  അജഗജാന്തരം  Chaaver  Tinu Pappachan  ടിനു പാപ്പച്ചന്‍  ചാവേര്‍  കുഞ്ചാക്കോ ബോബന്‍  Tinu Pappachan Kunchacko Boban  Chaaver new update  ഇതുവരെ കണ്ടിട്ടില്ലാത്ത ചാക്കോനെ കാണാന്‍ തയ്യാറാകൂ  ചാവേര്‍ പുതിയ അപ്‌ഡേറ്റ്  ചാവേര്‍ പുതിയ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പില്‍  കുഞ്ചാക്കോ ബോബന്‍റെ പുതിയ ഗെറ്റപ്പ്  Chaaver release  Voice of Sathyanathan release  അര്‍ജുന്‍ അശോകന്‍  Arjun Ashokan  ആന്‍റണി വര്‍ഗീസ്  Antony Varghese
ഇതുവരെ കണ്ടിട്ടില്ലാത്ത ചാക്കോനെ കാണാന്‍ തയ്യാറാകൂ... ചാവേര്‍ പുതിയ അപ്‌ഡേറ്റ്
author img

By

Published : Jun 30, 2023, 2:24 PM IST

ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രം 'അജഗജാന്തര'ത്തിന്‍റെ Ajagajantharam വിജയത്തിന് ശേഷം ടിനു പാപ്പച്ചന്‍ Tinu Pappachan സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചാവേര്‍' Chaaver. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബനെയാണ് Kunchacko Boban ചാവേറിലൂടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

'ചാവേറി'ന്‍റെ പുതിയ അപ്‌ഡേറ്റ്‌ ഉടന്‍ പുറത്തിറങ്ങുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇതുസംബന്ധിച്ചുള്ളൊരു വീഡിയോയും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. കാറിനകത്ത് ഇരിക്കുന്ന കുഞ്ചാക്കോ ബാബന്‍റെ കഥാപാത്രത്തെ വളരെ പരുഷമായ ലുക്കില്‍ കാറിന്‍റെ ഫ്രണ്ട് മിററിലൂടെ കാണാം. ഈ വീഡിയോയിലാണ് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസം 'ചാവേറി'ലെ കുഞ്ചാക്കോ ബോബന്‍റെ മറ്റൊരു ലുക്ക് നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മുടി പറ്റവെട്ടി കട്ടത്താടിയില്‍ പരുഷമായ നോട്ടത്തിലുള്ള കുഞ്ചാക്കോ ബോബനെ ആയിരുന്നു പുതിയ ഗെറ്റപ്പ് വീഡിയോയില്‍ കാണാനായത്. താരത്തിന്‍റെ ഈ പുതിയ ലുക്ക് പ്രേക്ഷകരെ ആകാംക്ഷയില്‍ ആഴ്‌ത്തിയിരിക്കുകയാണ്.

നേരത്തെ 'ചാവേറി'ലെ ഒരു ലുക്കൗട്ട് നോട്ടിസ് Chaaver look out notice അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തിന്‍റെ ലുക്കൗട്ട് നോട്ടിസായിരുന്നു അത്. ചാവേറില്‍ അശോകന്‍ എന്ന 47 വയസ്സുകാരനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ കുഞ്ചാക്കോയുടെ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് ലുക്കൗട്ട് നോട്ടിസ്.

'ഈ ഫോട്ടോയില്‍ കാണുന്ന അശോകന്‍ (47) പൊലീസ് അന്വേഷണം നടക്കുന്ന ആക്രമണ കേസിലെയും മറ്റ് അനുബന്ധ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. നിലവില്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇരുനിറം, 5 അടി, 7 ഇഞ്ചോളം പൊക്കം എന്നിവയാണ് ശരീര അടയാളങ്ങള്‍. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കും. കള്ളിമുണ്ടും ഷര്‍ട്ടുമാണ് അവസാനമായി ധരിച്ചിരുന്ന വേഷം. ടിയാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കുക' -ഇപ്രകാരമായിരുന്നു ലുക്കൗട്ട് നോട്ടീസ്.

നേരത്തെ 'ചാവേറി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയും ജിജ്ഞാസയും നിറച്ച പോസ്‌റ്ററായിരുന്നു അത്. ഇടതൂർന്ന മരങ്ങളും കരിമ്പാറകളും നിറഞ്ഞ കാടിന്‍റെ പശ്ചാത്തലത്തില്‍ ജീപ്പിന് പിന്നിലായി കത്തിയുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രവും, ഒപ്പം ഒരു തെയ്യക്കോലവുമായിരുന്നു പോസ്‌റ്ററില്‍. അതോടൊപ്പം ജീപ്പിന് മുകളിലും മുന്നിലുമായി രണ്ടു പേരെയും കാണാം.

സിനിമയുടെ റിലീസ് സംബന്ധിച്ചും വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നേരത്തെ ജൂലൈ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ജൂലൈ 20ന് തിയേറ്ററുകളില്‍ എത്തില്ല. ദിലീപിന്‍റെ Dileep കോമഡി ഡ്രാമ 'വോയ്‌സ് ഓഫ് സത്യനാഥന്‍' റിലീസിനെ Voice of Sathyanathan release തുടര്‍ന്നാണ് 'ചാവേര്‍' റിലീസ് Chaaver release മാറ്റിവച്ചതെന്നാണ് സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കുഞ്ചാക്കോ ബോബനെ കൂടാതെ അര്‍ജുന്‍ അശോകന്‍ Arjun Ashokan, ആന്‍റണി വര്‍ഗീസ് Antony Varghese എന്നിവരും സുപ്രധാന വേഷങ്ങളില്‍ ചാവേര്‍ സിനിമയില്‍ എത്തും.

Also Read: Chaver Movie| 'ടിയാനെ കണ്ടെത്തുന്നവർ ഉടൻ അറിയിക്കുക'; കൗതുകമുണർത്തി 'ചാവേർ' പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.