ETV Bharat / entertainment

Tholvi FC Teaser Release | 'ഇതിൽ ഒരു പരാജയവും സംഭവിക്കില്ല'; 'തോൽവി എഫ്‌സി' ടീസർ ഇന്നെത്തുമെന്ന് അണിയറക്കാർ - Tholvi FC first Look Poster

Tholvi FC Starring Sharaf U Dheen : ഷറഫുദ്ദീൻ നായകനാകുന്ന 'തോൽവി എഫ്‌സി' സംവിധാനം ചെയ്യുന്നത് ജോർജ് കോരയാണ്.

തോൽവി എഫ്‌സി  ഷറഫുദ്ദീൻ നായകനാകുന്ന തോൽവി എഫ്‌സി  ഷറഫുദ്ദീൻ  Tholvi FC Starring Sharaf U Dheen  തോൽവി എഫ്‌സി ടീസർ ഇന്നെത്തുമെന്ന് അണിയറക്കാർ  തോൽവി എഫ്‌സി ടീസർ  Teaser release of Tholvi FC today  Tholvi FC today Teaser Release today  Without any failure the teaser reaches you  Sharaf U Dheen Tholvi FC first Look Poster  Tholvi FC first Look Poster  Tholvi FC directed by George Kora
Tholvi FC Teaser Release
author img

By ETV Bharat Kerala Team

Published : Sep 13, 2023, 10:20 AM IST

ജോർജ് കോരയുടെ സംവിധാനത്തിൽ, ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രം 'തോൽവി എഫ്‌സി'യുടെ ടീസർ റിലീസ് ഇന്ന് (സെപ്റ്റംബർ 13). ഇന്ന് വൈകീട്ട് 6 മണിക്ക് ചിത്രത്തിന്‍റെ ടീസർ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് (Tholvi FC Teaser Release).

'ഒരു പരാജയവുമില്ലാതെ സെപ്‌റ്റംബർ 13 വൈകീട്ട് 6 മണിക്ക് ടീസർ നിങ്ങളിലേക്ക് എത്തും' (Without any failure the teaser reaches you at 6PM, September 13) എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ അറിയിപ്പ്. വേറിട്ട പോസ്റ്ററുകളുമായി 'തോൽവി എഫ്‌സി' ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത് (Sharaf U Dheen Tholvi FC first Look Poster). ഫാമിലി ഡ്രാമ കോമഡി ജോണറിലാണ് ചിത്രത്തിന്‍റെ നിർമാണം.

ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോൽവി എഫ്‌സി'യുടെ രചനയും നിർവഹിച്ചത് (Tholvi FC directed by George Kora). 'തിരികെ' (Thirike) എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായി ജോർജ് കോര നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' (Njandukalude Nattil Oridavela) എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയായ ജോർജ് കോര അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ ജോർജ് കോര മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്.

'തോൽവി എഫ്‌സി'യിലും ജോർജ് കോര അഭിനേതാവായി എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അദ്ദേഹത്തെ കാണാനാകും. ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററിൽ ഷറഫുദ്ദീനൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളും അണിനിരക്കുന്നു. ജോണി ആന്‍റണി, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാല താരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Tholvi FC Cast).

'തിരികെ' എന്ന ചിത്രത്തിന് ശേഷം നാഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് 'തോൽവി എഫ്‌സി'യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ. ശ്യാമപ്രകാശ് എംഎസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗും പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിക്കുന്നത് ലാൽ കൃഷ്‌ണയാണ്. ജെപി മണക്കാടാണ് പ്രൊഡക്ഷൻ കൺട്രോളർ.

ഈ ചിത്രത്തിനായി പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സിബി മാത്യു അലക്‌സ് പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ - പ്രണവ് പി പിള്ള, സൗണ്ട് ഡിസൈൻ - ധനുഷ് നയനാർ, കലാസംവിധാനം - ആഷിക് എസ്, കോസ്റ്റ്യൂം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, മുഖ്യ സഹ സംവിധാനം - ശ്രീകാന്ത് മോഹൻ, സംവിധാന സഹായികൾ - ഹരികൃഷ്‌ണൻ കെആർ, ആകാശ് എ ആർ, ചേതൻ സിദ്ധു ജയൻ, ജോർജ് ഡെന്നി പെരെപ്പാടാൻ, അഖിൽ എസ് കൊട്ടറ, നൃത്തം - അനഘ, ഋഷി, സ്റ്റിൽസ് - അമൽ സി (Tholvi FC Crew) എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Sharaf U Dheen Tholvi FC First Look Poster | ഷറഫുദ്ദീൻ നായകനായി 'തോൽവി എഫ്‌സി' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.