ഷറഫുദ്ദീനെ നായകനാക്കി ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രമായ 'തോൽവി എഫ്‌സി'യിലെ പുതിയ ഗാനം പുറത്തിറങ്ങി (Tholvi FC New Song Out). 'ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്ന പോൽ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Hey Nin Punchiri song from Tholvi FC). വിഷ്‌ണു വർമയുടെ മനോഹരമായ ഈണത്തിനൊപ്പം വിനീത് ശ്രീനിവാസന്‍റെ ആലാപനവും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് മികച്ച ഒരു ഗാനമാണ് ലഭിച്ചത്. വിനായക് ശശികുമാറാണ് ഗാനരചന.
സിനിമയിലെ സ്‌ത്രീകൾക്കും ചുറ്റുമുള്ള മറ്റെല്ലാ സ്‌ത്രീകൾക്കുമായി എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഗാനം പങ്കുവച്ചത്. സിനിമയുടെ മുന്നണിയിലെയും പിന്നണിയിലെയും സ്‌ത്രീകളാണ് ഗാനരംഗത്തിൽ ഹൈലൈറ്റാകുന്നത്. 'തോൽവി എഫ്‌സി'യുടെ ചിത്രീകരണ രംഗങ്ങളാണ് ഗാനത്തിൽ കാണാനാവുക.
- " class="align-text-top noRightClick twitterSection" data="">
ജോർജ് കോര തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനായ ജോർജ് കോരയും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്.
അഭിനേതാവെന്ന നിലയിലും ജോർജ് കോര പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ ഇദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. കൂടാതെ നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' (Njandukalude Nattil Oridavela) എന്ന ചിത്രത്തിന്‍റെ സഹ രചയിതാവ് കൂടിയായിരുന്നു ഇദ്ദേഹം. 'തിരികെ' (Thirike) എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായും ജോർജ് കോര പ്രവർത്തിച്ചിട്ടുണ്ട്.
നേഷൻ വൈഡ് പിക്ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ഈ സിനിമയുടെ നിർമാണം. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്ചേഴ്‌സ് ഒരുക്കുന്ന ചിത്രമാണിത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവർ ചിത്രത്തിന്‍റെ സഹ നിർമാതാക്കളാണ്.
കുരുവിള എന്ന കഥാപാത്രത്തെയാണ് ജോണി ആന്‍റണി അവതരിപ്പിക്കുന്നത്. മക്കളായ ഉമ്മനെയും തമ്പിയെയും ഷറഫുദ്ദീനും ജോർജ് കോരയും അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ വേറിട്ട പോസ്റ്ററുകളും ടീസറും പാട്ടുമെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായാണ് ചിത്രത്തിലെ ആദ്യഗാനം എത്തിയത്.
വിഷ്‌ണു വർമയ്‌ക്ക് പുറമെ കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. എഡിറ്റിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് ലാൽ കൃഷ്‌ണയാണ്. പ്രൊഡക്ഷൻ കൺട്രോളർ - ജെപി മണക്കാട്, ലൈൻ പ്രൊഡ്യൂസർ - പ്രണവ് പി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകാന്ത് മോഹൻ, സൗണ്ട് ഡിസൈൻ - ധനുഷ് നയനാർ, സൗണ്ട് മിക്‌സ് - ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം - ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് - ജോയ്‌നർ തോമസ്, വിഎഫ്എക്‌സ് - സ്റ്റുഡിയോമാക്രി, സ്റ്റിൽസ് - അമൽ സി സദർ, വിതരണം - സെൻട്രൽ പിക്ചേഴ്‌സ്, ഡിസൈൻസ് - മക്‌ഗഫിൻ എന്നിരാണ് ചിത്രത്തിലെ മറ്റ് അണയറ പ്രവർത്തകർ (Tholvi FC Crew).