ETV Bharat / entertainment

കയ്യില്‍ ചുറ്റികയുമായി കലിപ്പ് മൂഡില്‍ വിജയ്... വാരിസ് ദീപാവലി പോസ്‌റ്റര്‍ - Varisu release

Varisu Diwali special poster: വിജയ് ചിത്രം വാരിസ് പുതിയ പോസ്‌റ്റര്‍ പുറത്ത്. ദീപാവലിയോടനുബന്ധിച്ചാണ് പോസ്‌റ്റര്‍ പുറത്തിറങ്ങിയത്. സിനിമയുടെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്.

Thalapathy Vijay  Varisu Diwali special poster  Varisu  Diwali special  Vijay  Thalapathy Vijay movie Varisu  വിജയ്‌ കലിപ്പിലാണ്  വാരിസ് ദീപാവലി സ്‌പെഷ്യല്‍  വാരിസ്  ദീപാവലി സ്‌പെഷ്യല്‍  വിജയ്‌  വാരിസ് പുതിയ പോസ്‌റ്റര്‍  Varisu new poster  Varisu Vijay look  Vijay 66th movie  S Thaman scored the music for Varisu  Varisu release  Vijay latest movies
വിജയ്‌ കലിപ്പിലാണ്, കയ്യില്‍ ചുറ്റികയുമുണ്ട്... വാരിസ് ദീപാവലി സ്‌പെഷ്യല്‍ പുറത്ത്
author img

By

Published : Oct 24, 2022, 12:33 PM IST

Varisu new poster: വിജയ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ദീപാവലിയോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

Varisu Vijay look: ബ്ലാക്ക് ആന്‍റ്‌ ബ്ലാക്കില്‍ വളരെ സ്‌റ്റൈലിഷായാണ് വിജയ്‌ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കയ്യില്‍ ചുറ്റികയുമായി എതിരാളികളെ അടിച്ചു വീഴ്‌ത്തി മുന്നേറുന്ന ദളപതിയെ ആണ് പോസ്‌റ്ററില്‍ കാണാനാവുക. ഇതോടെ വാരിസിന്‍റേതായി പുറത്തിറങ്ങിയത് നാല് പോസ്‌റ്ററുകളാണ്.

Vijay 66th movie: വിജയുടെ 66-ാം ചിത്രം കൂടിയാണ് 'വാരിസ്'. വിജയ്‌ രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനര്‍ ആയാണ് 'വാരിസി'ല്‍ നടന്‍ എത്തുന്നത്. രശ്‌മിക മന്ദാന ആണ് സിനിമയില്‍ വിജയ്‌യുടെ നായിക. പ്രകാശ് രാജും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും.

S Thaman scored the music for Varisu: നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രകാശ്‌ രാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'വാരിസി'നുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. പ്രഭു, ശരത്‌കുമാര്‍, ശ്രീകാന്ത്, യോഗി ബാബു ഖുശ്‌ബു, ജയ സുധ, സംയുക്ത, സംഗീത, ഷാം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. തമന്‍ ആണ് സംഗീതം. വിജയ്‌ ചിത്രത്തിന് വേണ്ടി ഇതാദ്യമായാണ് തമന്‍ സംഗീതമൊരുക്കുന്നത്.

Varisu release: തെലുഗു ചിത്രങ്ങളിലൂടെ പ്രശസ്‌തനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണ് 'വാരിസ്'. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജു ആണ് നിര്‍മാണം. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരേസമയം തെലുഗുവിലും തമിഴിലും ചിത്രീകരിക്കുന്നുണ്ട്. 2023 പൊങ്കല്‍ റിലീസായാണ് സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

നെല്‍സണ്‍ ദിലീപ്‌കുമാറിന്‍റെ സംവിധാനത്തിലൊരുങ്ങിയ 'ബീസ്‌റ്റാ'ണ് വിജയ്‌യുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

Also Read: 'ജവാനിൽ കിങ് ഖാനോടൊപ്പം ദളപതിയും'? അഭ്യൂഹങ്ങൾക്ക് ശക്‌തി പകർന്ന് അറ്റ്‌ലിയുടെ പിറന്നാൾ ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.