ETV Bharat / entertainment

ലളിതമാണ്, എന്നാല്‍ ആകര്‍ഷണീയവും; രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും - തമന്നയുടെ ജയിലര്‍ ലുക്ക്

ജയിലറില്‍ ഉണ്ടെങ്കിലും രജനികാന്തിന്‍റെ നായിക ആയല്ല തമന്ന വേഷമിടുക. ജയിലറിലെ തമന്നയുടെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Tamannaah look from Superstar Rajinikanth movie  Jailer  Tamannaah look  Superstar Rajinikanth movie Jailer  Superstar Rajinikanth  Rajinikanth  രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും  ജയിലറില്‍ തമന്നയും  രജനികാന്ത്‌  തമന്ന  ജയിലര്‍  തമന്നയുടെ ജയിലര്‍ ലുക്ക്  ജയിലറിലെ തമന്നയുടെ പോസ്‌റ്റര്‍
രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും
author img

By

Published : Jan 20, 2023, 11:15 AM IST

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് ചിത്രം 'ജയിലറി'ല്‍ തമന്നയും. തമന്നയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് 'ജയിലര്‍'. ബിഗ് ബജറ്റ് ചിത്രത്തില്‍ സുപ്രധാന വേഷമാണ് തമന്ന അവതരിപ്പിക്കുക.

ഇപ്പോഴിതാ 'ജയിലറി'ലെ തമന്നയുടെ സ്‌റ്റൈലിഷ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വളരെ ലളിതമാണ്, എന്നാല്‍ വളരെ ആകര്‍ഷണീയവുമാണ് തമന്നയുടെതായി പുറത്തിറങ്ങിയ പോസ്‌റ്റര്‍. ഗംഭീരമായ ഗെറ്റപ്പിലാണ് നടിയെ പോസ്‌റ്ററില്‍ കാണാനാവുക. സണ്‍ പിക്‌ചേഴ്‌സാണ് തമന്നയുടെ 'ജയിലര്‍' പോസ്‌റ്റര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ രജനികാന്തിന്‍റെ നായികയായല്ല തമന്ന എത്തുന്നത്. 'ജയിലറി'ന്‍റെ ഫ്ലാഷ്‌ബാക്ക് ഭാഗങ്ങളിലാകും താരം പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായുള്ള പ്രണയ ബന്ധത്തിന്‍റെ പേരില്‍ നിരന്തരം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് രജനികാന്തിന്‍റെ 'ജയിലറി'ല്‍ തമന്ന അഭിനയിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്.

നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് 'ജയിലര്‍'. നെല്‍സണ്‍ ദിലീപ്‌കുമാറുമായി ഇതാദ്യമായാണ് രജനികാന്ത് ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ വേഷമിടുക.

റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു കൂറ്റന്‍ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കുള്ള ഒരു മികച്ച ട്രീറ്റ് ആയിരിക്കും 'ജയിലര്‍'. അതിഥി വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രമ്യ കൃഷ്‌ണന്‍, ശിവ രാജ്‌കുമാര്‍, യോഗി ബാബു, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് ആലി ഹക്കീം ആണ് 'ജയിലറി'ല്‍ രജനികാന്തിനെ അണിയിച്ചൊരുക്കുക. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. വിജയ്‌ കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫി.

Also Read: രജനി ചിത്രത്തില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് ; മോഡലിന് നഷ്‌ടമായത് ലക്ഷങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.