ETV Bharat / entertainment

'അക്ഷയ്‌ കുമാറിനെ കാണുന്നത്‌ നൊസ്‌റ്റാള്‍ജിക് അനുഭവം' ; അതിഥി വേഷം ഉറപ്പിച്ച് സൂര്യ - Soorarai Pottru hindi remake cast and crew

Suriya shares Akshay Kumar pic: അക്ഷയ്‌ കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂര്യ. 'സൂരറൈ പോട്ര്‌' ഹിന്ദി റീമേക്കിന്‍റെ ലൊക്കേഷന്‍ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌

Suriya shoots cameo with Akshay Kumar  Soorari Pottru hindi remake  അതിഥി വേഷം ഉറപ്പിച്ച് സൂര്യ  Suriya shares Akshay Kumar pic  Suriya tweet about Akshay Kumar movie  Suriya as guest role in Vikram movie  Suriya will join second schedule of Akshay movie  Soorarai Pottru hindi remake cast and crew  Soorarai Pottru in amazon prime
'അക്ഷയ്‌ കുമാറിനെ കാണുന്നത്‌ ഒരു നൊസ്‌റ്റാള്‍ജിക് അനുഭവം'; അതിഥി വേഷം ഉറപ്പിച്ച് സൂര്യ
author img

By

Published : Jun 16, 2022, 10:55 AM IST

Suriya shoots cameo with Akshay Kumar: സൂര്യ നായകനായെത്തിയ തമിഴ്‌ ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ഷൂട്ടിംഗ്‌ തിരക്കിലാണിപ്പോള്‍ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍. അക്ഷയ്‌ കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സൂര്യ.

Suriya shares Akshay Kumar pic: അക്ഷയ്‌ കുമാറിനൊപ്പമുള്ള ഒരു ചിത്രവുമായാണ് സൂര്യ രംഗത്തെത്തിയിരിക്കുന്നത്‌. 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ലൊക്കേഷന്‍ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്‌. 'സൂരറൈ പോട്ര്‌' ഹിന്ദി റീമേക്കില്‍ താന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നും ടീമിനൊപ്പമുള്ള നിമിഷം ആസ്വദിച്ചുവെന്നും സൂര്യ കുറിച്ചു.

Suriya tweet about Akshay Kumar movie: 'അക്ഷയ്‌ കുമാറിനെ കാണുന്നത്‌ നൊസ്‌റ്റാള്‍ജിക് അനുഭവമാണ്. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത്‌ കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. 'സൂരറൈ പോട്ര്‌' ഹിന്ദിയില്‍ ചെറിയ അതിഥി വേഷത്തില്‍'- സൂര്യ ട്വീറ്റ്‌ ചെയ്‌തു.

Suriya as guest role in Vikram movie: കമല്‍ ഹാസന്‍, ഫഹദ്‌ ഫാസില്‍, വിജയ്‌ സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'വിക്രം' സിനിമയിലും സൂര്യ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ റോളക്‌സ്‌ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്‌. അതിഥി വേഷമായിരുന്നെങ്കിലും ചുരുങ്ങിയ നിമിഷം കൊണ്ട്‌ റോളക്‌സ്‌ എന്ന പ്രതിനായകന്‍റെ വേഷത്തിലൂടെ സൂര്യ ആരാധകരെ ഞെട്ടിച്ചു.

Also Read: പൂനെയിലെ മാര്‍ക്കറ്റ്‌ റോഡില്‍ അക്ഷയ്‌ കുമാറും രാധിക മധനും; വീഡിയോ വൈറല്‍

Suriya will join second schedule of Akshay movie: ഹിന്ദി റീമേക്കിന്‍റെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ചെന്നൈയില്‍ നടക്കുന്ന രണ്ടാം ഷെഡ്യൂളിലാകും സൂര്യ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്കാര തന്നെയാണ് ഹിന്ദി സിനിമയുടെയും സംവിധാനം.

Soorarai Pottru hindi remake cast and crew: സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മാണം. ആഭ്യന്തര വിമാന സര്‍വ്വീസ്‌ ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിത കഥയെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'സൂരറൈ പോട്ര്‌'. സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ്‌ കുമാര്‍ അവതരിപ്പിക്കുക. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മദനും വേഷമിടും.

Soorarai Pottru in amazon prime: കൊവിഡ്‌ സാഹചര്യത്തില്‍ ഡയറക്‌ട്‌ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയ ചിത്രമാണ് സൂര്യയുടെ 'സൂരറൈ പോട്ര്‌'. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലൂടെ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ്‌. സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ കൂടാതെ ഉര്‍വശി, ജാക്കി ഷ്രോഫ്‌, പരേഷ്‌ റാവല്‍, കരുണാസ്‌, വിവേക്‌ പ്രസന്ന, കാളി വെങ്കട്‌, മോഹന്‍ ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.