ETV Bharat / entertainment

'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സോണി മ്യൂസിക്

author img

By ETV Bharat Kerala Team

Published : Dec 30, 2023, 3:52 PM IST

Sureshanteyum sumalathayudeyum hridayahariyaya pranayakatha : 'ന്നാ താൻ കേസ് കൊട്' സിനിമയിലെ ശ്രദ്ധേയ കഥപാത്രങ്ങളായ 'സുരേശന്‍റെയും സുമലതയുടെയും കഥ പറയുന്ന ചിത്രത്തിൽ രാജേഷ് മാധവനും ചിത്ര നായരുമാണ് പ്രധാന വേഷങ്ങളിൽ

sony music  Nna Thaan Case Kodu  ഹൃദയഹാരിയായ പ്രണയകഥ  സോണി മ്യൂസിക്
Sureshanteyum sumalathayudeyum hridayahariyaya pranayakatha

പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ '. 'ന്നാ താൻ കേസ് കൊട് ' സിനിമയിലെ ശ്രദ്ധേയ കഥപാത്രങ്ങളായ 'സുരേശന്‍റെയും സുമലതയുടെയും കഥയാണിത്. രാജേഷ് മാധവനും ചിത്ര നായരും തന്നെയാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നതും.

ഇപ്പോഴിതാ ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്‌സ് സംബന്ധിച്ച വാർത്തയാണ് പുറത്തുവരുന്നത്. സോണി മ്യൂസിക് ആണ് 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്‌ക്കാണ് സോണി മ്യൂസിക് ഗാനങ്ങൾ സ്വന്തമാക്കിയത് എന്നാണ് വിവരം (Sony Music got Sureshanteyum Sumalathayudeyum Hridayahariyaya Pranayakatha Music Rights).

എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഡോൺ വിൻസെന്‍റാണ് സംഗീത സംവിധാനം. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറ് ദിവസത്തിന് മുകളിൽ നീണ്ടുനിന്ന ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രതീഷ് ബാലകൃഷ്‌ണനുമൊത്ത് ചാക്കോച്ചൻ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നതും ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്.

ഉത്തരമലബാറിന്‍റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന സിനിമയുടെ ഛായാഗ്രാഹകൻ സബിൻ ഊരാളുകണ്ടിയാണ്. എഡിറ്റിങ് ആകാശ് തോമസും നിർവഹിക്കുന്നു. സുധീഷ്, ശരത് രവി, ബാബു അന്നൂർ, എന്നിവരും ഒഡിഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങളും കൂടാതെ പ്രദേശിക നാടകകലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ : കെ കെ മുരളീധരൻ, ക്രിയേറ്റീവ് ഡയറക്‌ടർ : സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ : ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ : അനിൽ രാധാകൃ്‌ണൻ, സൗണ്ട് മിക്‌സിംഗ് : സിനോയ് ജോസഫ്, ലിറിക്‌സ് : വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ : സുജിത്ത് സുധാകരൻ, മേക്കപ്പ് : ലിബിൻ മോഹനൻ, സ്റ്റണ്ട്സ് : മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മണമ്പൂർ, വിഎഫ്‌സ് : എഗ്ഗ് വൈറ്റ്, സ്റ്റിൽസ് : റിഷാജ് മുഹമ്മദ്, കൊറിയോഗ്രാഫേഴ്‌സ് : ഡാൻസിങ് നിഞ്ച, കാവ്യ, അനഘ, റിഷ്ധാൻ, പോസ്റ്റർ ഡിസൈൻ : യെല്ലോടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: സുരേഷേട്ടനും സുമലത ടീച്ചറും അങ്ങനെ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; വ്യത്യസ്‌തമായി 'ഹൃദയഹാരിയായ പ്രണയകഥ' ലോഞ്ചിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.