ETV Bharat / entertainment

'ഞാന്‍ ചെയ്‌ത ശരികളില്‍ തെറ്റുകളുണ്ട്‌'; തോല്‍ക്കാന്‍ മനസില്ലാതെ സുരേഷ്‌ ഗോപി

author img

By

Published : Apr 17, 2022, 7:33 AM IST

Paappan trailer: പാപ്പന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു മര്‍ഡര്‍ ഇന്‍വെസ്‌റ്റിഗേഷനാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Paappan trailer  തോല്‍ക്കാന്‍ മനസില്ലാതെ സുരേഷ്‌ ഗോപി  Suresh Gopi Paappan  പാപ്പന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി  Suresh Gopis's 252th movie  Suresh Gopi Paappan  Pappan cast and crew
'ഞാന്‍ ചെയ്‌ത ശരികളില്‍ തെറ്റുകളുണ്ട്‌'; തോല്‍ക്കാന്‍ മനസില്ലാതെ സുരേഷ്‌ ഗോപി

Paappan trailer: സുരേഷ്‌ ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പന്‍'. 'പാപ്പന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ട്രെയ്‌ലറും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 2.41 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്‌റ്റിഗേഷനാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Suresh Gopis's 252th movie: പാപ്പന്‍ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന്‌ തങ്ങളുടെ ഫേസ്‌ബുക്ക്‌ പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിടുകയായിരുന്നു. സുരേഷ്‌ ഗോപിയുടെ 252ാം ചിത്രം കൂടിയാണിത്‌.

  • " class="align-text-top noRightClick twitterSection" data="">

Suresh Gopi Paappan: ഏറെ നാള്‍ക്ക്‌ ശേഷം സുരേഷ്‌ ഗോപി പൊലീസ്‌ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ജോഷിയും സുരേഷ്‌ ഗോപിയും ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ്‌ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. പൊറിഞ്ചു മറിയം ജോസിന്‌ ശേഷം ജോഷി ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണിത്‌.

Pappan cast and crew: ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിരക്കും. ഇതാദ്യമായാണ് സുരേഷ്‌ ഗോപിയും ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്നത്‌. സണ്ണി വെയ്‌ന്‍, നൈല ഉഷ, കനിഹ, നീത പിള്ള, ആശ ശരത്‌, ടിനിം ടോം, വിജയരാഘവന്‍, ഷമ്മി തിലകന്‍ ചന്ദുനാഥ്‌ തുടങ്ങിയവരും പാപ്പനില്‍‍ അണിനിരക്കും. ആര്‍.ജെ ഷാനാണ് തിരക്കഥാകൃത്ത്‌. അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങും നിര്‍വഹിക്കും. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

Also Read: ഭക്തര്‍ക്ക് നല്‍കാന്‍ പണമേല്‍പ്പിച്ച് സുരേഷ് ഗോപി ; വിഷുക്കൈനീട്ടം വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.