ETV Bharat / entertainment

'നിര്‍മ്മാതാവ് മുതല്‍ പോസ്‌റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്‌സ്': ആഷിഖ് അബു - Ashiq Abu officially announces - ASHIQ ABU OFFICIALLY ANNOUNCES

നിരവധി സിനിമ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്‌തതിന്‍റെ ഭാഗമായാണ് പ്രോഗസീവ് മലയാളം ഫിലിംമേക്കേഴ്‌സ്‌ അസോസിയേഷന്‍ എന്ന ആശയം ആരംഭിച്ചത്. സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതിന് ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കുമെന്നും ആഷിഖ് അബു.

ASHIQ ABU  NEW MALAYALAM FILM ORGANIZATION  പ്രോഗസീവ് മലയാളം ഫിലിംമേക്കേഴ്‌സ്‌  ആഷിഖ് അബു
Ashiq Abu (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 19, 2024, 10:01 AM IST

മലയാള സിനിമയില്‍ പുതിയ സംഘടന രൂപീകരിക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകന്‍ ആഷിഖ് അബു. നിര്‍മ്മാതാവ് മുതല്‍ പോസ്‌റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്‌സ് ആണെന്ന് ആഷിഖ് അബു. സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതിന് ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോര്‍ന്നതാണെന്നും അങ്ങനെയാണ് വാര്‍ത്ത, മാധ്യമങ്ങളിലൂടെ പുറത്തു വന്നതെന്നും ആഷിഖ് അബു വ്യക്തമാക്കി. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അജയന്‍ അടാട്ട്, കമല്‍ കെഎം എന്നിവരുടെ പേരിലാണ് വാര്‍ത്ത കുറിപ്പ് പുറത്തുവിട്ടത്.

സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുരോഗമന ആശയങ്ങളില്‍ ഊന്നിയ ഒരു സംഘടന എന്നതാണ് ആശയം. നിരവധി സിനിമ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്‌തതിന്‍റെ ഭാഗമായാണ് പ്രോഗസീവ് മലയാളം ഫിലിംമേക്കേഴ്‌സ്‌ അസോസിയേഷന്‍ എന്ന ആശയം ആരംഭിച്ചതെന്നും സംഘടനയുടെ താല്‍ക്കാലിക കമ്മിറ്റിയുടെ പേരില്‍ ഇറക്കിയ വാര്‍ത്ത കുറുപ്പില്‍ വ്യക്തമാക്കി.

"സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുരോഗമന ആശയങ്ങളില്‍ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുക ഉണ്ടായി. പ്രോഗസീവ് മലയാളം ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷന്‍ എന്നതാണ് ആശയം. സംഘടന ഔദ്യോഗികമായി നിലവില്‍ വന്നതിന് ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കില്‍ സ്വീകരിക്കും. നിര്‍മ്മാതാവ് മുതല്‍ പോസ്‌റ്റര്‍ പതിപ്പിക്കുന്നവര്‍ വരെ ഫിലിംമേക്കേഴ്‌സ് ആണ് എന്നതാണ് കാഴ്‌ച്ചപ്പാട്.

ASHIQ ABU  NEW MALAYALAM FILM ORGANIZATION  പ്രോഗസീവ് മലയാളം ഫിലിംമേക്കേഴ്‌സ്‌  ആഷിഖ് അബു
Ashiq Abu Instagram post (ETV Bharat)

സിനിമയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഭരണ സമിതിയില്‍ പ്രാധിനിത്യം ഉണ്ടാകും. സംഘടന നിലവില്‍ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താല്‍ക്കാലിക കമ്മിറ്റി പ്രവര്‍ത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. അതിന് ശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂര്‍ണരൂപം പ്രാപിക്കും.

വാര്‍ത്തകളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍, സംഘടനയുടെ ആലോചനാ ഘട്ടത്തില്‍ പുറത്തായ ഒരു കത്തിന്‍റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ പേരുകള്‍ ആ കത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത സംഘടനയില്‍ ഭാരവാഹികള്‍ എന്ന പേരില്‍ കത്തില്‍ പേരുണ്ടായവരുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വരികയും ചെയ്‌തു. ഈ ഘട്ടത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പ്. താല്‍ക്കാലിക കമ്മിറ്റിക്ക് വേണ്ടി ആഷിഖ് അബു, രാജൂവ് രവി, കമല്‍ കെ.എം, അജയന്‍ അടാട്ട്."-കത്തിന്‍റെ പൂര്‍ണ്ണരൂപം

Also Read: 'എന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല': ലിജോ ജോസ് പെല്ലിശ്ശേരി - Lijo Jose Pellisserry reacts

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.