തിരുവനന്തപുരം : ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി സ്ഥാനത്തു നിന്ന് എം ആര്‍ അജിത് കുമാര്‍ ഐപിഎസിനെ നീക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് സിപിഐ. മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബുവാണ് രഹസ്യ കൂടിക്കാഴ്‌ചയില്‍ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സര്‍ക്കാരിനെയും ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കിയത്.
പൊലീസ് സംവിധാനം ജനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നു. സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്ക് പിന്നിലെ ചാലക ശക്തി ജനഹിതമാണ്, ഇതു തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധമില്ലാത്ത ചുമതലകളിലേക്ക് മാറ്റാവുന്നതാണെന്നും 'ഇടതുപക്ഷ രാഷ്ട്രീയം സംശയങ്ങള്‍ക്കതീതം' എന്ന തലക്കെട്ടില്‍ പത്രത്തിന്‍റെ ആറാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ക്രമസമാധാനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈന്ദവ സംഘടനയായ ആര്‍എസ്എസ് നേതാക്കളുമായി എന്തിന് രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടെന്നും ലേഖനം വിശകലനം ചെയ്യുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സന്ദര്‍ശനം ഔദ്യോഗികമായി അറിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥനെ നിലവിലെ ചുമതലയില്‍ നിന്ന് മാറ്റണം. തൃശൂര്‍ പൂരവുമായി ഈ സന്ദര്‍ശനത്തിന് ബന്ധമില്ല. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കും. എഡിജിപിയെ നീക്കാന്‍ പാകത്തിനുള്ള സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണമെന്നും സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിലാക്കി ലേഖനം ചൂണ്ടിക്കാട്ടുന്നു.
Also Read: എംആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ അന്വേഷണം വേണം; ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി