ദൗസ (രാജസ്ഥാന്‍) : കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരിയെ രക്ഷപ്പെടുത്തി. 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ചികിത്സയ്‌ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
രാജസ്ഥാനിലെ ദൗസയിലുള്ള ബന്ദുക്കുയിലാണ് സംഭവം. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദൗസ ജില്ല കലക്‌ടര്‍ ദേവേന്ദ്രകുമാര്‍, പൊലീസ് സൂപ്രണ്ട് രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളിലെ വിദഗ്‌ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായി പൊലീസ് സൂപ്രണ്ട് രഞ്ജിത ശര്‍മ്മ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കുട്ടിക്ക് ഓക്‌സിജന്‍ നല്‍കാനും വിദഗ്‌ധ സംഘം സ്ഥലത്തെത്തിയരുന്നു. കുട്ടിക്ക് ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനവും നടത്തി. കിണറ്റില്‍ 35അടി താഴ്‌ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്.
Also Read: കുഴല്‍ക്കിണര്‍ അപകടം ആവര്‍ത്തിക്കാതിരിക്കാൻ, പാലിക്കപ്പെടേണ്ടതും നടപ്പിലാക്കേണ്ടതും