സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് 'ഗരുഡൻ' (Garudan). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 3ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ് (Garudan hits the theaters on November 3). നീതിക്കായുള്ള പോരാട്ട കഥ പറയുന്ന ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
11 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത് എന്നതും 'ഗരുഡൻ' സിനിമയെ ശ്രദ്ധേയമാക്കുന്നു. 'കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി - 20' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്കായി കൈകോർത്ത സുരേഷ് ഗോപിയും ബിജു മേനോനും 2010 ൽ പുറത്തിറങ്ങിയ 'രാമരാവണൻ' എന്ന സിനിമയിലാണ് അവസാനമായി ഒന്നിച്ചഭിനയിച്ചത്.
മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'ഗരുഡന്‍റെ' നിർമാണം. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രമാണിത്. കൂടാതെ സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുകയാണ് 'ഗരുഡനി'ലൂടെ.
-
2 Days To Go !!! 🤩
— Magic Frames (@magicframes2011) November 1, 2023 " class="align-text-top noRightClick twitterSection" data="
.
.
.#Garudan In Cinemas From This November 3 🤗#GarudanOnNovember #NovemberRelease #Garudan#sureshgopi #bijumenon #ArunVarma #ListinStephen #MidhunManuelThomas #AjayDavidKachappilly #JakesBejoy#MagicFrames pic.twitter.com/n8R2Tj35CW
">2 Days To Go !!! 🤩
— Magic Frames (@magicframes2011) November 1, 2023
.
.
.#Garudan In Cinemas From This November 3 🤗#GarudanOnNovember #NovemberRelease #Garudan#sureshgopi #bijumenon #ArunVarma #ListinStephen #MidhunManuelThomas #AjayDavidKachappilly #JakesBejoy#MagicFrames pic.twitter.com/n8R2Tj35CW2 Days To Go !!! 🤩
— Magic Frames (@magicframes2011) November 1, 2023
.
.
.#Garudan In Cinemas From This November 3 🤗#GarudanOnNovember #NovemberRelease #Garudan#sureshgopi #bijumenon #ArunVarma #ListinStephen #MidhunManuelThomas #AjayDavidKachappilly #JakesBejoy#MagicFrames pic.twitter.com/n8R2Tj35CW
ലീഗൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അഭിരാമിയാണ് നായിക. സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. ജിനീഷ് എം ആണ് 'ഗരുഡ'ന്‍റെ കഥ രചിച്ചിരിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. ജേക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ - പ്രൊഡ്യൂസർ.
ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്. അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ, മാർക്കറ്റിങ് കൺസൾട്ടന്‍റ് - ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് - ആന്‍റണി സ്റ്റീഫൻ, സ്റ്റിൽസ് -ശാലു പേയാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.