ETV Bharat / entertainment

'ഈ പിറന്നാള്‍ ആഘോഷിക്കണോ അതോ കരയണോ?' വികാരനിര്‍ഭര കുറിപ്പുമായി സുപ്രിയ - സുപ്രിയയുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

Supriya Menon pens on father: ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് വികാരനിര്‍ഭര കുറിപ്പ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്‍റെ തലേ ദിവസം അച്ഛനൊപ്പമെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് സുപ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Supriya Menon pens emotional note  വികാരനിര്‍ഭര കുറിപ്പുമായി സുപ്രിയ  ഈ പിറന്നാള്‍ ആഘോഷിക്കണോ അതോ കരയണോ  സുപ്രിയയുടെ പിറന്നാള്‍  സുപ്രിയയുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്  Supriya Menon pens on father
'ഈ പിറന്നാള്‍ ആഘോഷിക്കണോ അതോ കരയണോ?' വികാരനിര്‍ഭര കുറിപ്പുമായി സുപ്രിയ
author img

By

Published : Aug 1, 2022, 2:21 PM IST

Supriya Menon pens emotional note: ജന്മദിനത്തില്‍ വികാരഭരിതയായി പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അച്ഛനെ കുറിച്ചുള്ള വികാര നിര്‍ഭരമായ കുറിപ്പ് സുപ്രിയ പങ്കുവച്ചിരുന്നു. സുപ്രിയയുടെ കരളലിയിപ്പിക്കുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

തന്‍റെ ഓരോ പിറന്നാളും അച്ഛന്‍ സ്‌പെഷലാക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന്‌ സുപ്രിയ. അച്ഛന്‍ കൂടെ ഇല്ലാത്ത ഈ പിറന്നാള്‍ ആഘോഷിക്കണോ കരയണോ എന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് വികാരനിര്‍ഭര കുറിപ്പ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്‍റെ തലേ ദിവസം അച്ഛനൊപ്പമെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് സുപ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Supriya Menon pens on father: 'ജന്മദിനങ്ങള്‍ എന്‍റെ വീട്ടില്‍ എന്നും വിശേഷപ്പെട്ടതാണ്. ഞാന്‍ ഈ ലോകത്തിലെ ഏറ്റവും അമൂല്യ സ്വത്താണെന്ന് അച്ഛനും അമ്മയും എന്നെ ഓര്‍മിപ്പിക്കുന്ന ദിവസം. ഓരോ വര്‍ഷവും പുതിയ വസ്‌ത്രങ്ങളും, സമ്മാനപ്പൊതികളും, കേക്കും, ഏറ്റവും മികച്ച ജന്മദിന പാര്‍ട്ടികളും അവര്‍ എനിക്കായി ഒരുക്കി. ഞാന്‍ അവര്‍ക്ക് സ്‌പെഷ്യല്‍ ആണെന്ന് ഓരോ വര്‍ഷവും ഈ ദിവസത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരുന്നു. ഞാനേറ്റവും സ്‌പെഷലാണെന്ന് തോന്നിപ്പിച്ച ആ മനുഷ്യന്‍ ഇപ്പോള്‍ എന്നോടൊപ്പമില്ല. എനിക്കറിയില്ല, ഈ പിറന്നാള്‍ ആഘോഷിക്കണോ കരയണോ എന്ന്! എനിക്കിതുവരെയും ഡാഡിയുടെ മരണമുണ്ടാക്കിയ നഷ്‌ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

ഈ ചിത്രങ്ങള്‍ എന്‍റെ വിവാഹത്തിന്‍റെ തലേ ദിവസം എടുത്തതാണ്. എന്‍റെ മെഹന്ദിയില്‍ ഞാനും ഡാഡിയും എല്ലാം മറന്ന് നൃത്തം ചെയ്യുന്ന നിമിഷങ്ങള്‍.. എന്‍റെ ഒരു സുഹൃത്തായിരുന്നു എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ട്രാക്കുകള്‍ സമാഹരിച്ച് സര്‍പ്രൈസായി പ്ലേ ചെയ്‌തത്‌. മറ്റൊരു സുഹൃത്ത് ചിത്രങ്ങളും പകര്‍ത്തി. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ എല്ലാ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി തിരക്കുകള്‍ക്കും ഇടയില്‍ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി എന്നോടൊപ്പം സ്വയം മറന്ന് നൃത്തം ചെയ്‌തു.

അങ്ങനെയായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും സ്‌പെഷന്‍! ഞാനും സ്‌പെഷലാണെന്ന് എല്ലായിപ്പോഴും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യക്തി. എന്‍റെ പിറന്നാളിന് എന്നെ ഓര്‍ത്തവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ സ്‌നേഹവും ഊഷ്‌മളതയും ഞാന്‍ അനുഭവിച്ചറിയുന്നു. ഡാഡി എന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നത് പോലെ ആഘോഷിക്കാന്‍ ശ്രമിക്കുകയാണ്.'-സുപ്രിയ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.