ETV Bharat / entertainment

മുംബൈ പൊലീസിന് തെലുഗു റീമേക്ക്, പൃഥ്വിയായി എത്തുന്നത് ഈ താരം, ടീസര്‍ - ഭരത്

ഒറിജിനലിനോട് നീതി പുലര്‍ത്തുന്ന ഒരു റീമേക്ക് ആയിരിക്കുമെന്ന സൂചന ടീസര്‍ നല്‍കുന്നു. ഹണ്ട് എന്ന പേരിലാണ് മുംബൈ പൊലീസ് റീമേക്ക് ടോളിവുഡില്‍ റിലീസിനൊരുങ്ങുന്നത്.

mumbai police remake teaser out  sudheer babu starrer hunt movie teaser  mumbai police remake teaser  sudheer babu  prithviraj  prithviraj  rahman  bharath  hunt movie  hunt movie teaser  മുംബൈ പൊലീസ് റീമേക്ക്  മുംബൈ പൊലീസ് റീമേക്ക് ടീസര്‍  പൃഥ്വിരാജ്  ജയസൂര്യ  റോഷന്‍ ആന്‍ഡ്രൂസ്  ഹണ്ട്  ഹണ്ട് ടീസര്‍  മുംബൈ പൊലീസ് തെലുങ്ക് റീമേക്ക്  സുധീര്‍ ബാബു  ഭരത്  മുംബൈ പൊലീസിന് തെലുഗു റീമേക്ക്
മുംബൈ പൊലീസിന് തെലുഗു റീമേക്ക്, പൃഥ്വിയായി എത്തുന്നത് ഈ താരം, ടീസര്‍
author img

By

Published : Oct 4, 2022, 7:07 AM IST

Updated : Oct 4, 2022, 9:47 AM IST

പൃഥ്വിരാജ്-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുംബൈ പൊലീസ് മലയാളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. ബോബി സഞ്‌ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്‌തമാര്‍ന്ന പ്രമേയം കൊണ്ടും അവതരണം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജ് അവതരിപ്പിച്ച എസിപി ആന്‍റണി മോസസ് ഐപിഎസ് എന്ന കഥാപാത്രം മലയാളത്തിലെ നായകസങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച റോളായിരുന്നു.

ഒപ്പം ജയസൂര്യ, റഹ്‌മാന്‍, അപര്‍ണ നായര്‍, റിയാസ് ഖാന്‍ ഉള്‍പ്പെടെയുളള താരങ്ങളും മുംബൈ പൊലീസില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചു. സൈക്കളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്‍റെ ക്ലൈമാക്‌സ് തന്നെയാണ് എല്ലാവരെയും ഞെട്ടിച്ചത്. 2013ല്‍ റിലീസ് ചെയ്‌ത ചിത്രം ഇപ്പോഴും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

മുംബൈ പൊലീസിന് ഏത് ഭാഷയിലാകും ആദ്യം റീമേക്ക് വരികയെന്നത് മിക്കവരും ആകാംക്ഷളോടെ ഉറ്റുനോക്കിയിരുന്നൊരു കാര്യമാണ്. ഒടുവില്‍ സിനിമ തെലുഗുവില്‍ വരികയാണ്. ഹണ്ട് എന്ന പേരിലുളള മുംബൈ പൊലീസ് റീമേക്ക് ടീസറിന് മികച്ച പ്രതികരണങ്ങളാണ് യൂട്യൂബില്‍ ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

തെലുഗു യുവതാരം സുധീര്‍ ബാബു പൃഥ്വിരാജിന്‍റെ റോളില്‍ എത്തുന്ന ചിത്രത്തില്‍ ശ്രീകാന്ത്, ഭരത് നിവാസ് എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളില്‍. ഭവ്യ ക്രിയേഷന്‍സിന്‍റെ ബാനറില്‍ വി ആനന്ദപ്രസാദാണ് നിര്‍മാണം. മഹേഷാണ് സംവിധായകന്‍.

ഒരു മിനിറ്റ് 23 സെക്കന്‍റ് ദൈര്‍ഘ്യമുളള ടീസറില്‍ സുധീര്‍ ബാബുവിന്‍റെ പ്രകടനം തന്നെയാണ് മുഖ്യആകര്‍ഷണം. മഞ്ജുള ഗട്ടമനേനിയാണ് ചിത്രത്തിലെ നായിക. ഗിബ്രാന്‍ ആണ് സംഗീതം.

Last Updated : Oct 4, 2022, 9:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.