ETV Bharat / entertainment

സണ്ണി ലിയോണിന്‍റെ ജന്മദിനമായതിനാല്‍ പരീക്ഷ എഴുതാനാകില്ല, ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി - പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി

സണ്ണി ലിയോണിന്‍റെ ജന്മദിനത്തില്‍ പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി.

Student say cannot write exam in Sunny Leone birthday  Sunny Leone birthday celebration  Student wrote he did not prepare for examination  സണ്ണി ലിയോണിന്‍റെ ജന്മദിനത്തില്‍  സണ്ണി ലിയോണിന്‍റെ ജന്മദിനം  പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി
സണ്ണി ലിയോണിന്‍റെ ജന്മദിനമായതിനാല്‍ പരീക്ഷ എഴുതാനാകില്ല, ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി
author img

By

Published : Aug 13, 2022, 4:31 PM IST

Student say cannot write exam in Sunny Leone birthday: ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണിന്‍റെ ജന്മദിനത്തില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന്‍റെ ആദ്യ സെമസ്‌റ്റര്‍ ഹിസ്‌റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തര കടലാസില്‍ പരീക്ഷ എഴുതാനാകില്ലെന്ന് കുറിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

Sunny Leone birthday celebration: 'ഇന്ന് നടി സണ്ണി ലിയോണിയുടെ ജന്മദിനമാണ്. സണ്ണി ലിയോണി എന്‍റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഇന്ന്‌ എനിക്ക് പരീക്ഷയെഴുതാനാകില്ല. ജന്മദിനം ആയതിനാല്‍ എനിക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനും കഴിഞ്ഞില്ല', ഇപ്രകാരമാണ് വിദ്യാര്‍ഥി കുറിച്ചത്.

സണ്ണി ലിയോണിന് ആശംസ നേരാന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നതായും വിദ്യാര്‍ഥി എഴുതി. ഉത്തരക്കടലാസിന്‍റെ ബാക്കി ഭാഗത്ത് വിദ്യാര്‍ഥി ഒന്നും തന്നെ എഴുതിയില്ല. മെയ്‌, ജൂണ്‍ മാസങ്ങളിലാണ് സര്‍വകലാശാല ബിരുദ പരീക്ഷകള്‍ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷയുടെ മൂല്യ നിര്‍ണയം നടത്തുന്ന വേളയിലാണ്‌ വിചിത്രമായ ഉത്തരക്കടലാസ്‌ അധ്യാപകന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. മെയ്‌ 13നാണ് സണ്ണി ലിയോണിന്‍റെ ജന്മദിനം.

നടി എന്നതിന് പുറമെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കയ്യടി നേടിയ താരം കൂടിയാണ് സണ്ണി ലിയോണ്‍. 'ഷീറോ' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്‌, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും റിലീസിനെത്തും. ഇക്കിഗായ്‌ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അന്‍സാരി നെക്‌സ്റ്‌റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.