ETV Bharat / entertainment

SS Rajamouli Announces New Film | 'ആർആർആറി'ന് ശേഷം 'മെയ്‌ഡ് ഇൻ ഇന്ത്യ', പുതിയ സിനിമ പ്രഖ്യാപിച്ച് എസ്എസ് രാജമൗലി - Made In India helmed by Nitin Kakkar

SS Rajamouli All set to present Another Epic Film 'Made In India' : എസ്എസ് രാജമൗലി അവതരിപ്പിക്കുന്ന 'മെയ്‌ഡ് ഇൻ ഇന്ത്യ' നിതിൻ കക്കറാണ് സംവിധാനം ചെയ്യുന്നത്

SS Rajamouli Announces New Film  മെയ്‌ഡ് ഇൻ ഇന്ത്യ  SS Rajamouli announces new film Made In India  SS Rajamouli All set to present Another Epic Film  ആർആർആറിന് ശേഷം പുതിയ സിനിമയുമായി എസ്എസ് രാജമൗലി  മെയ്‌ഡ് ഇൻ ഇന്ത്യ വരുന്നു  മെയ്‌ഡ് ഇൻ ഇന്ത്യ  Nitin Kakkar  Made In India helmed by Nitin Kakkar  Made In India
SS Rajamouli Announces New Film
author img

By ETV Bharat Kerala Team

Published : Sep 19, 2023, 12:47 PM IST

'ആർആർആർ', 'ബാഹുബലി' തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കിയ സംവിധായകനും നിർമാതാവുമാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താനെന്ന് സിനിമാസ്വാദകരെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം (SS Rajamouli Announces New Film). എസ്എസ് രാജമൗലി അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകർ.

  • When I first heard the narration, it moved me emotionally like nothing else.

    Making a biopic is tough in itself, but conceiving one about the FATHER OF INDIAN CINEMA is even more challenging. Our boys are ready and up for it..:)

    With immense pride,
    Presenting MADE IN INDIA… pic.twitter.com/nsd0F7nHAJ

    — rajamouli ss (@ssrajamouli) September 19, 2023 " class="align-text-top noRightClick twitterSection" data=" ">

'മെയ്‌ഡ് ഇൻ ഇന്ത്യ' (Made In India) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ കക്കറാണ് (Nitin Kakkar). ഇത്തവണ ബയോപിക്കുമായാണ് രാജമൗലിയുടെയും സംഘത്തിന്‍റെയും വരവ്. ഇന്ത്യൻ സിനിമയുടെ കഥയാണ് 'മെയ്‌ഡ് ഇൻ ഇന്ത്യ' പറയുക.

ഏറെ സസ്‌പെൻസും ഹൈപ്പും ഒളിപ്പിച്ച വീഡിയോയ്‌ക്കൊപ്പമാണ് എസ്എസ് രാജമൗലി പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'ആദ്യം ആ വിവരണം കേട്ടപ്പോൾ തന്നെ, കഥ എന്നെ വൈകാരികമായി ചലിപ്പിച്ചു. ഒരു ബയോപിക് നിർമിക്കുക എന്നത് കഠിനമാണ്, ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ചുള്ള കഥ എന്നത് അതിലും വെല്ലുവിളിയാണ്. എന്നാൽ ഞങ്ങളുടെ ആൺകുട്ടികൾ അതിന് തയ്യാറാണ്... വളരെയധികം അഭിമാനം'- അദ്ദേഹം പ്രഖ്യാപന വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

ഇന്ത്യൻ സിനിമയില്‍ നിരവധിയായ ബയോപിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും 'മെയ്‌ഡ് ഇൻ ഇന്ത്യ' ഇന്ത്യൻ സിനിമയുടെ ബയോപിക്കാണെന്നും ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പറയുന്നത് കാണാം. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത കഥ, ഏറ്റവും മികച്ച ദൃശ്യചാരുതയോടെയാകും എത്തുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്‌തയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച 'ആർആർആർ' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം, മറ്റൊരു മാസ്റ്റർപീസുമായി എസ്എസ് രാജമൗലി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.

ഇന്ത്യൻ സിനിമയുടെ പിറവിയും വളർച്ചയുമെല്ലാമാകും 'മെയ്‌ഡ് ഇൻ ഇന്ത്യ' തിരശീലയിലേക്ക് പകർത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ കാൻവാസിലാകും ചിത്രം ഒരുക്കുക എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം 95-ാമത് ഓസ്‌കർ അവാർഡ് വേദിയിൽ ഇന്ത്യയ്‌ക്ക് അഭിമാനമായ ചിത്രമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത 'ആർആർആർ'. ഇന്ത്യൻ സംഗീതത്തെ ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാൻ ആർആർആർ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനായി. 'നാട്ടു നാട്ടു'വിന് മികച്ച ഒറിജിനൽ സോങ്ങിനുള്ള അംഗീകാരമാണ് ലോകവേദിയിൽ ലഭിച്ചത്.

ഓസ്‌കറിന് പുറമെ മറ്റ് നിരവധി അവാർഡുകൾ നേടിയ ഗാനം കൂടിയാണ് നാട്ടു നാട്ടു. വിഖ്യാത സംഗീത സംവിധായകൻ എം എം കീരവാണി ഈണമിട്ട ഗാനമാണിത്. കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നായിരുന്നു ആലപനം. 14 വർഷത്തിന് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്കെത്തിച്ച നാട്ടു നാട്ടു മികച്ച ഒറിജിനൽ ഗാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.

READ ALSO: 'ആർആർആറി'ലെ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ സോങ് ; 14 വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.