ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്). എ എ സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. യുവത്വത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥ പറയുന്ന 'എൽഎൽബി'യുടെ ഏറെ കൗതുകമുണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Sreenath Bhasi, Anoop Menon starrer LLB Movie Teaser out).
- " class="align-text-top noRightClick twitterSection" data="">
സസ്‌പെൻസ് നിറച്ചെത്തിയ ടീസർ പ്രേക്ഷകർക്ക് മുന്നിൽ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ കോളജ് വിദ്യാർഥികളായി എത്തുമ്പോൾ അനൂപ് മേനോൻ പൊലീസ് വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനുവരി 19ന് 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്' തിയേറ്ററുകളിലെത്തും.
റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമാണം.
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ബിജി ബാൽ, കൈലാസ് എന്നിവരാണ്. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരാണ് ഗാന രചന. അതുൽ വിജയ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിനു മോൾ സിദ്ധിഖ്, കല - സുജിത് രാഘവ്, മേക്കപ്പ് - സജി കാട്ടാക്കട, വസ്‌ത്രാലങ്കാരം - അരവിന്ദ് കെ ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്‌ടർ - ജംനാസ് മുഹമ്മദ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി - എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ് - ഷിബി ശിവദാസ്, ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'എൽഎൽബി' പുതിയ കാരക്‌ടർ പോസ്റ്റർ പുറത്ത്; ശശീന്ദ്രനായി വിജയൻ കാരന്തൂർ