ETV Bharat / entertainment

ജീവിതം,പരിസ്ഥിതി,അതിജീവനം ; ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 'ഉതമ' - Utama in International Film Festivals

Utama in IFFK International Competition: ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി സ്‌പാനിഷ് ചിത്രം 'ഉതമ'. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം വാരിക്കൂട്ടിയിട്ടുണ്ട് സിനിമ.

Utama in IFFK International Competition  IFFK International Competition  Utama  Spanish movie Utama  പരിസ്ഥിതി  പരിസ്ഥിതിയോട് പോരാടി വൃദ്ധ ദമ്പതികള്‍  വൃദ്ധ ദമ്പതികള്‍  ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍  മാറ്റുരയ്‌ക്കാന്‍ ഉതമ  ഉതമ  ഐഎഫ്‌എഫ്‌കെ  രാജ്യാന്തര ചലച്ചിത്ര മേള  Utama actors  Utama cast and crew  Utama synopsis  Utama story  Utama in International Film Festivals  Utama award winning movie
പരിസ്ഥിതിയോട് പോരാടി വൃദ്ധ ദമ്പതികള്‍; ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ ഉതമ
author img

By

Published : Nov 11, 2022, 9:46 PM IST

Utama in IFFK International Competition: നിരവധി ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്‌പാനിഷ് ചിത്രം 'ഉതമ' തിരുവനന്തപുരത്തും മത്സരവിഭാഗത്തിലുണ്ട്. സ്‌പാനിഷ്, ബൊളീവിയ, യുറുഗ്വായ്, ഫ്രാന്‍സ് എന്നീ ഭാഷകളിലായി അലെഹാന്‍ദ്രോ ലൊയാസ ഗ്രിസിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

Utama actors: ജോസ്‌ കാല്‍സിന, ലൂയിസ ക്വിസ്‌പെ, സാന്‍റോസ് ചോക്ക് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിര്‍ജിനിയോ ആയി ജോസ്‌ കാല്‍സിനയും സിസ ആയി ലൂയിസ ക്വസ്‌പെയും ക്ലെവര്‍ ആയി സാന്‍റോസ് ചോക്കുമാണ് 'ഉതമ'യില്‍ വേഷമിടുന്നത്. സംവിധായകന്‍ അലെഹാന്‍ദ്രോ ലൊയസ ഗ്രിസി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Utama cast and crew: സാന്‍റിയാഗോ ലയ്‌സ ഗ്രിസി, ഫെഡെറികോ മറേറ, ജീന്‍ ബാപ്‌ടിസ്‌റ്റെ ബൈല്ലി എന്നിവര്‍ ചേര്‍ന്നാണ് 'ഉതമ'യുടെ നിര്‍മാണം. ബര്‍ബറ അല്‍വാരെസ്‌ ആണ് ഛായാഗ്രാഹകന്‍. ഫെര്‍ണാണ്ടോ എപ്‌സ്‌റ്റീന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. സെര്‍ജിയോ പ്രുഡെന്‍സിയോ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Utama synopsis: ബൊളീവിയന്‍ മലനിരകളില്‍ വര്‍ഷങ്ങളായി ഒരേ ദിനചര്യയില്‍ ജീവിച്ചുപോരുന്ന പ്രായമേറിയ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് 'ഉതമ'. അസുഖ ബാധിതനായ വിര്‍ജിനിയോയുടെയും ഭാര്യ സിസിയുടെയും ജീവിത യാത്രയിലൂടെയാണ് 'ഉതമ' സഞ്ചരിക്കുന്നത്. കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് വൃദ്ധ ദമ്പതികളുടെ വീട്.

Utama story: മഴ പെയ്യുമെന്ന പ്രതീക്ഷയോടെ മാനം നോക്കി നില്‍ക്കുന്ന വിര്‍ജിനിയോ. എന്നാല്‍ മഴ എത്തിയില്ലെന്ന് മാത്രമല്ല ആ ഗ്രാമത്തിലെ കിണര്‍ തന്നെ വറ്റി വരണ്ടു. തുടര്‍ന്ന് വെള്ളത്തിനായി ദിവസവും നദി വരെ നടക്കേണ്ടി വരുന്നു. കൊടിയ വരള്‍ച്ച ആ ദമ്പതികളുടെ ജീവിത രീതിയെ ഭീഷണിപ്പെടുത്തുമ്പോള്‍ തോല്‍പ്പിക്കപ്പെടുന്നതിന്‍റെ ധര്‍മ സങ്കടം അവര്‍ അഭിമുഖീകരിക്കുന്നു.

ഇതിനിടെ ചെറുമകന്‍ ക്ലെവറിന്‍റെ കടന്നുവരവ്‌ അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. രോഗിയായ വിർജിനിയോയ്‌ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ മുത്തശ്ശനെയും മുത്തശ്ശിയെയും കുടുംബത്തോടൊപ്പം പട്ടണത്തിലേയ്‌ക്ക് മാറ്റാന്‍ ക്ലെവര്‍ തീരുമാനിക്കുന്നു. മാറ്റത്തിന്‍റെ അനിവാര്യത, പരിസ്ഥിതി, ജീവിതത്തിന്‍റെ അര്‍ഥം എന്നിവയെ ഇവര്‍ മൂന്നു പേരും അവരുടേതായ രീതിയില്‍ അഭിമുഖീകരിക്കുന്നു. ഇതാണ് ചിത്ര പശ്ചാത്തലം.

Utama in International Film Festivals: ഇതാദ്യമായല്ല ഒരു ചലച്ചിത്ര മേളയില്‍ 'ഉതമ' മാറ്റുരയ്‌ക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സണ്‍ഡാന്‍സ്‌ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. മെയ്‌ 11നാണ് ഫ്രാന്‍സില്‍ ചിത്രം റിലീസിനെത്തിയത്. ജൂണില്‍ മ്യൂണിച്ച് ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ജൂണ്‍ 23നാണ് 'ഉതമ' സ്വസ്‌ സിനിമാസില്‍ റിലീസിനെത്തിയത്.

ജൂലൈയില്‍ കര്‍ളോവി വാരി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും ന്യൂ ഹൊറൈസണ്‍സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചു. ഒക്‌ടോബറില്‍ വാന്‍കോവര്‍ മേളയിലും ബുസാനിലും ചിത്രം മാറ്റുരച്ചു. 2023 ജനുവരിയില്‍ ചിത്രം ജര്‍മനിയില്‍ റിലീസ് ചെയ്യും.

Also Read: IFFK 2022 | മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 14 ചിത്രങ്ങള്‍

Utama award winning movie: നിരവധി ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച 'ഉതമ' നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടി. സണ്‍ഡാന്‍സ് ചലച്ചിത്ര മേളയില്‍ വേള്‍ഡ് സിനിമ ഗ്രാന്‍ഡ്‌ ജൂറി പുരസ്‌കാരം സംവിധായകന്‍ അലെഹാന്‍ദ്രോ ലൊയസ ഗ്രിസി ഏറ്റുവാങ്ങി. മലഗ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകന്‍, മികച്ച സംഗീതം, പ്രത്യേക ക്രിട്ടിക്സ് അവാര്‍ഡ്, ഗോള്‍ഡന്‍ ബിസ്‌നഗ ഫോര്‍ ബെസ്‌റ്റ്‌ ഐബിറോ അമേരിക്കന്‍ ചിത്രം എന്നീ വിഭാഗങ്ങളില്‍ 'ഉതമ'യ്‌ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സിഡ്‌നി ചലച്ചിത്ര മേളയില്‍ ഫിലിം പ്രൈസ്, സസ്‌റ്റെയിനബിള്‍ ഫ്യൂച്ചര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ചിത്രം ഏറ്റുവാങ്ങി. ഗ്വാദലജാര അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഐബിറോ അമേരിക്കന്‍ ചിത്രം, മികച്ച തിരക്കഥ, ഫീച്ചര്‍ ഫിലിം തുടങ്ങിയ വിഭാഗങ്ങളിലും 'ഉതമ' പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ബീജിങ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ബെസ്‌റ്റ് സപ്പോര്‍ട്ടിങ് ആക്‌ടര്‍, തിയാന്‍ടിയന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. ഹോങ്‌ കോങ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഫയര്‍ബേര്‍ഡ് പുരസ്‌കാരം-യങ്‌ സിനിമ എന്ന വിഭാഗത്തിലും ചിത്രം അംഗീകാരത്തിന് അര്‍ഹമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.