സൂര്യ, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച് വളരെയധികം നിരൂപക പ്രശംസ നേടിയ സുധ കൊങ്ങര ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിൽ അക്ഷയ് കുമാറും രാധിക മദനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിക്രം മൽഹോത്രയുടെ നേതൃത്വത്തിലുള്ള അബണ്ടൻഷ്യ എന്‍റർടെയ്ൻമെന്‍റും സൂര്യ, ജ്യോതിക സദന, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർ നയിക്കുന്ന 2 ഡി എന്‍റർടെയ്ൻമെന്‍റും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ചിത്രത്തിന്‍റെ ആദ്യദിവസത്തിന്‍റെ ഷൂട്ടിങ്ങിനിടയിലെ രാധികയുടെ വീഡിയോ അക്ഷയ് കുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതുവരെയും പേരിടാത്ത ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചുവെന്നും ചിത്രത്തിന്‍റെ പേരിനായി എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ പങ്കുവയ്ക്കണമെന്നും അക്ഷയ് കുമാർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
സാധാരണക്കാരനെ പറക്കാൻ പ്രേരിപ്പിക്കുന്ന മാര എന്ന നെടുമാരൻ രാജങ്കത്തിന്‍റെ കഥയാണ് സൂരറൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതത്തിലെ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.