ചെന്നൈ : പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാമിന് കണ്ണീരോടെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത് നഗർ ശ്‌മശാനത്തില്‍ ഞായറാഴ്‌ച (ഫെബ്രുവരി 5) ഉച്ച കഴിഞ്ഞായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും ഇവിടെ ഒത്തുകൂടിയിരുന്നു.
അതേസമയം പ്രിയ ഗായികയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ നേരത്തേ വീട്ടിലെത്തിയിരുന്നു. തമിഴ്‌നാട്ടുകാരെയും സിനിമ പ്രേമികളെയും പോലെ വാണി ജയറാമിന്‍റെ മരണവാർത്ത തന്നിലും ഞെട്ടലുണ്ടാക്കിയെന്ന് എം.കെ സ്‌റ്റാലിന്‍ പറഞ്ഞു.
Also Read: ഭാവാര്‍ദ്ര ഗീതങ്ങള്‍ നേദിച്ച സ്വരകാന്തി ; ഓര്‍മകളില്‍ വാണി ജയറാം
'അടുത്തിടെയാണ് അവര്‍ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അത് സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ അന്തരിച്ചു. അവരുടെ കുടുംബാംഗങ്ങളോടും സിനിമ രംഗത്തെ സുഹൃത്തുക്കളോടും ഞാൻ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു' - എം.കെ സ്‌റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.