ETV Bharat / entertainment

തൃഷ ഉൾപ്പടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങൾ : മൻസൂർ അലി ഖാനോട് മാപ്പ് പറയാനാവശ്യപ്പെട്ട് നടികർ സംഘം - Trisha against Mansoor Ali Khan

South Indian Artistes Association against Mansoor Ali Khan : മൻസൂർ അലി ഖാന്‍റെ അംഗത്വം സസ്‌പെൻഡ് ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് അഭിനേതാക്കളുടെ സംഘടന

South Indian Artistes Association tells Mansoor Ali Khan to apologies

author img

By PTI

Published : Nov 19, 2023, 7:21 PM IST

ചെന്നൈ : തെന്നിന്ത്യൻ താരസുന്ദരി തൃഷയ്‌ക്കെതിരെ ലൈം​ഗികാധിക്ഷേപ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ വലിയ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നത്. മൻസൂർ അലി ഖാനെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടികർ സംഘം എന്നറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്‌ഐഎഎ) (SIAA tells Mansoor Ali Khan to apologise).

നടി തൃഷ കൃഷ്‌ണനെതിരായ മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും എസ്‌ഐഎഎ വ്യക്തമാക്കി. തൃഷയ്‌ക്കെതിരെയും മറ്റ് രണ്ട് നടിമാർക്കെതിരെയും സമാനമായ പരാമർശം നടത്തിയ മൻസൂർ അലി ഖാന്‍റെ അംഗത്വം താത്‌കാലികമായി സസ്‌പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും അഭിനേതാക്കളുടെ സംഘടന പ്രസ്‌താവനയിൽ അറിയിച്ചു.

ആക്ഷേപകരവും അവമതിപ്പുളവാക്കുന്നതുമായ പരാമർശങ്ങളാണ് നടൻ നടത്തിയതെന്ന് എസ്‌ഐഎഎ വിമർശിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ മൻസൂർ അലി ഖാൻ നടിമാരോട് മാപ്പ് പറയണമെന്നും എസ്ഐഎഎ പ്രസിഡന്‍റും പ്രശസ്‌ത നടനുമായ എം നാസർ പറഞ്ഞു. നടിമാർക്ക് എസ്‌ഐഎഎ സംഘടനയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഖുശ്ബുവും റോജയുമാണ് മറ്റ് രണ്ട് നടിമാർ. അടുത്തിടെ തൃഷയെ കുറിച്ച് പ്രതികരിക്കവെ ഖുശ്ബുവിനും റോജയ്‌ക്കും എതിരെയും മൻസൂർ അലി ഖാൻ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ലിയോ സിനിമയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നടൻ വിവാദ പരാമർശം നടത്തിയത്.

വിജയും തൃഷയും ഒന്നിച്ച ലിയോ സിനിമയിൽ മൻസൂർ അലി ഖാനും വേഷമിട്ടിരുന്നു. ലിയോ സിനിമയിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു.

ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നത് വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. തന്‍റേത് തമാശ രൂപേണയുള്ള പരാമർശമായിരുന്നു എന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലി ഖാന്‍റെ വാദം. എന്നാൽ 'കോമഡിയുടെ പേരിൽ' എന്ന ഖാന്‍റെ പരാമർശം അനാദരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അഭിനേതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം മൻസൂർ അലി ഖാന്‍റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തൃഷയും രംഗത്തെത്തിയിരുന്നു. നടന്‍റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നാണ് തൃഷ പറഞ്ഞത്. മന്‍സൂര്‍ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

തൃഷയുടെ വാക്കുകൾ ഇങ്ങനെ: 'മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. അശ്ലീലം, അനാദരവ്, സ്‌ത്രീവിരുദ്ധത, വെറുപ്പുളവാക്കൽ എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകൾ. അയാളെപ്പോലെ ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്‍റെ സിനിമാജീവിതത്തില്‍ ഇനി അത് ഒരിക്കലും സംഭവിക്കില്ലെന്നും ഞാൻ ഉറപ്പാക്കും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു'- തൃഷ ട്വീറ്റ് ചെയ്‌തു.

പ്രശസ്‌ത നടിയും ബിജെപി പ്രവർത്തകയുമായ ഖുശ്ബു സുന്ദറും സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. "എൻ‌സി‌ഡബ്ല്യു അംഗം എന്ന നിലയിൽ, മൻസൂർ അലി ഖാന്‍റെ വിഷയം ഞാൻ ഇതിനകം തന്നെ എന്‍റെ സീനിയറുടെ അടുത്ത് ഉന്നയിച്ചിട്ടുണ്ട്. അതിൽ നടപടിയെടുക്കും.

READ ALSO: 'മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു, ഇനി ഒപ്പം അഭിനയിക്കില്ല' ; മൻസൂർ അലി ഖാനെതിരെ ആഞ്ഞടിച്ച് തൃഷ

ഇത്രയും വൃത്തികെട്ട മനസിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ല. ഞാൻ തൃഷയ്‌ക്കും എന്‍റെ മറ്റ് സഹപ്രവർത്തകർക്കും ഒപ്പം നിൽക്കുന്നു. ഈ മനുഷ്യൻ ഞാനുൾപ്പടെയുള്ളവരെ കുറിച്ച് ലൈംഗികപരമായി, വെറുപ്പുളവാക്കുന്ന മാനസികാവസ്ഥയിലാണ് സംസാരിക്കുന്നത്. സ്‌ത്രീകളെ സംരക്ഷിക്കാനും അവർക്ക് അന്തസ് നൽകാനും ഞങ്ങൾ പല്ലും നഖവും ഉപയോഗിച്ച് പോരാടുമ്പോൾ, ഇത്തരം പുരുഷന്മാർ സമൂഹത്തിൽ ഒരു ബോട്ട് (bot) പോലെ നിൽക്കുകയാണ്'- ഖുശ്‌ബു എക്‌സിൽ കുറിച്ചു.

മൻസൂർ അലി ഖാന്‍റെ പ്രസ്‌താവനയെ അപലപിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ലോകേഷ് കനകരാജ് ഉൾപ്പടെ ചലച്ചിത്ര രംഗത്തെ നിരവധിപേർ രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.