ഷറഫുദ്ദീൻ നായകനായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'തോൽവി എഫ്‌സി' (Sharaf U Dheen starrer Tholvi FC). ജോർജ് കോര സംവിധാനം ചെയ്‌ത ഈ ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്. 'തോൽവി എഫ്‌സി' പ്രൈമിൽ സ്‌ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു.
നവംബര്‍ 3ന് ആണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. തൊട്ടതെല്ലാം പരാജയപ്പെടുന്ന കുരുവിളയുടെയും കുടുംബത്തിന്‍റെയും ഇവർക്ക് ചുറ്റുമുള്ള ഒരുപറ്റം മനുഷ്യരുടെയും കഥ പറയുന്ന ചിത്രമാണ് 'തോൽവി എഫ്‌സി'. ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങൾ ഹാസ്യത്തിന്‍റെ മേമ്പൊടിയിലാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ജോണി ആന്‍റണി, ആശ മഠത്തിൽ, അൽത്താഫ് സലീം, സംവിധായകൻ ജോർജ് കോര എന്നിവരാണ് 'തോല്‍വി എഫ്‌സി'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിളയെ അവതരിപ്പിക്കുന്നത് ജോണി ആന്‍റണിയാണ്. കുരുവിളയുടെ മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും വേഷമിടുന്നു.
ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി, രഞ്ജിത്ത് ശേഖർ, ബാല നടൻമാരായ എവിൻ, കെവിൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നു. സംവിധായകന്‍ ജോർജ് കോര തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. 'തിരികെ' എന്ന സിനിമയുടെ സഹ സംവിധായകനായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരിൽ ഒരാളുമായിരുന്നു.
കൂടാതെ അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജോർജ് കോര. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ ഇദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്.
നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് 'തോൽവി എഫ്‍സി' നിർമിച്ചത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവർ ചിത്രത്തിന്‍റെ സഹ നിർമാതാക്കളാണ്. പ്രണവ് പി പിള്ള ആണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ.
ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിജിൻ തോമസാണ് സംഗീത സംവിധാനം നിർവഹിച്ചത്. പശ്ചാത്തല സംഗീതം ഒരുക്കിയത് സിബി മാത്യു അലക്‌സാണ്.
സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, സൗണ്ട് മിക്‌സ് - ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം - ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് - ജോയ്‌നർ തോമസ്, വിഎഫ്‌എക്‌സ് - സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീകാന്ത് മോഹൻ, ഗാനരചന - വിനായക് ശശികുമാർ, കാർത്തിക് കൃഷ്‌ണൻ, റിജിൻ ദേവസ്യ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'പതിയെ പതിയെ ഞാൻ...'; മനം കവർന്ന് 'തോല്‍വി എഫ്‌സി'യിലെ പുതിയ ഗാനം