ETV Bharat / entertainment

Sharaf U Dheen Tholvi FC First Look Poster | ഷറഫുദ്ദീൻ നായകനായി 'തോൽവി എഫ്‌സി' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Tholvi FC directed by George Kora

Tholvi FC Coming : ജോർജ് കോര, ജോണി ആന്‍റണി, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, അൽത്താഫ് സലീം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്

Tholvi FC Coming  Sharaf U Dheen Tholvi FC first Look Poster  Sharaf U Dheen Tholvi FC  Tholvi FC first Look Poster  Tholvi FC Starring Sharaf U Dheen  Tholvi FC first Look Poster is out  ഷറഫുദ്ദീൻ നായകനായി തോൽവി എഫ്‌സി  തോൽവി എഫ്‌സി  ഷറഫുദ്ദീൻ  Sharaf U Dheen  Sharaf U Dheen new movie  തോൽവി എഫ്‌സി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  തോൽവി എഫ്‌സി ഫസ്റ്റ് ലുക്ക് പോസ്റ്റർ  തോൽവി എഫ്‌സി ഫസ്റ്റ് ലുക്ക്  Tholvi FC directed by George Kora
Sharaf U Dheen Tholvi FC first Look Poster
author img

By ETV Bharat Kerala Team

Published : Sep 11, 2023, 7:10 PM IST

റഫുദ്ദീൻ നായകനായി എത്തുന്ന ചിത്രമാണ് 'തോൽവി എഫ്‌സി'. ജോർജ് കോരയാണ് ഫാമിലി ഡ്രാമ കോമഡി ജോണറിലുള്ള ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് (Tholvi FC directed by George Kora). ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Sharaf U Dheen Tholvi FC first Look Poster).

ഷറഫുദ്ദീനൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളും അണിനിരക്കുന്നതാണ്, ഏറെ കൗതുകമുണർത്തുന്ന പോസ്റ്റർ. ചിത്രത്തില്‍ സംവിധായകൻ ജോർജ് കോര അഭിനേതാവായും എത്തുന്നുണ്ട്. നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' (Njandukalude Nattil Oridavela) എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളായിരുന്നു ജോർജ് കോര.

കൂടാതെ 'തിരികെ' (Thirike) എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായും പ്രവർത്തിച്ചിട്ടുണ്ട്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ മികച്ച അഭിനേതാവാണെന്നും തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. ജോർജ് കോരയുടെ സംവിധാന മികവ് 'തോൽവി എഫ്‌സി'യിലൂടെ ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.

ഷറഫുദ്ദീൻ, ജോർജ് കോര എന്നിവരെ കൂടാതെ ജോണി ആന്‍റണി, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാല താരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Tholvi FC Cast). നാഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ചിത്രത്തിന്‍റെ നിർമാണം. തിരികെ'യ്‌ക്ക് ശേഷം നാഷൻ വൈഡ് പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവർ ചിത്രത്തിന്‍റെ സഹ നിർമാതാക്കളാണ്.

ശ്യാമപ്രകാശ് എംഎസ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ്ങും പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ഷനും നിർവഹിക്കുന്നത് ലാൽ കൃഷ്‌ണയാണ്. ജെപി മണക്കാടാണ് പ്രൊഡക്ഷൻ കൺട്രോളർ. വിഷ്‌ണു വർമ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ് ഈ ചിത്രത്തിനായി പാട്ടുകൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതം സിബി മാത്യു അലക്‌സും നിർവഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ - പ്രണവ് പി പിള്ള, കലാസംവിധാനം - ആഷിക് എസ്, സൗണ്ട് ഡിസൈൻ - ധനുഷ് നയനാർ, കോസ്റ്റ്യൂം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, സ്റ്റിൽസ് - അമൽ സി, മുഖ്യ സഹ സംവിധാനം - ശ്രീകാന്ത് മോഹൻ, സംവിധാന സഹായികൾ - ഹരികൃഷ്‌ണൻ കെആർ, ആകാശ് എ ആർ, ചേതൻ സിദ്ധു ജയൻ, ജോർജ് ഡെന്നി പെരെപ്പാടാൻ, അഖിൽ എസ് കൊട്ടറ, നൃത്തം - അനഘ, ഋഷി (Tholvi FC Crew).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.