ETV Bharat / entertainment

ഷംഷേരയുടെ ആദ്യ ദിന കലക്ഷന്‍ നിരാശപ്പെടുത്തി

author img

By

Published : Jul 23, 2022, 8:57 PM IST

Shamshera collection: പ്രഖ്യാപന സമയം മുതല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്‌സ്‌ ഓഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ആദ്യ ദിനത്തെ ബോക്‌സ്‌ ഓഫീസ്‌ നിരാശപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Shamshera day 1 box collection  ഷംഷേരയുടെ ആദ്യ ദിന കലക്ഷന്‍  Shamshera collection
ഷംഷേരയുടെ ആദ്യ ദിന കലക്ഷന്‍ നിരാശപ്പെടുത്തി

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ്‌ ചിത്രമാണ് ഷംഷേര. നാല്‌ വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രം കൂടിയാണ് 'ഷംഷേര'. പ്രഖ്യാപന സമയം മുതല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്‌സ്‌ ഓഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്.

ആദ്യ ദിനത്തെ ബോക്‌സ്‌ ഓഫീസ്‌ നിരാശപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 10.30 കോടി രൂപ മാത്രമാണ് ഷംഷേരയുടെ ആദ്യ ദിന ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍. 150 കോടി ബിഗ്‌ ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടത്. യാഷ്‌ രാജ്‌ ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മാണം. സിനിമയില്‍ വാണി കപൂര്‍ ആണ് രണ്‍ബീറിന്‍റെ നായികയായെത്തിയത്. സജയ്‌ ദത്ത് പ്രതിനായകന്‍റെ വേഷത്തിലും എത്തിയിരുന്നു. പ്രധാനമായും ഹിന്ദിയിലൊരുങ്ങിയ ചിത്രം തമിഴ്‌, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്‌തത്.

റിലീസിനൊരുങ്ങുന്ന രണ്‍ബീര്‍ കപൂറിന്‍റെ പുതിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്‌ത്ര. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ്‌ ബഡ്‌ജറ്റിലായാണ് ഒരുങ്ങുന്നത്. 300 കോടി രൂപയാണ് സിനിമയും ബഡ്‌ജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്‍റസി ആയി ഒരുങ്ങുന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ആലിയ ഭട്ട്‌ ആണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായെത്തുന്നത്. അമിതാഭ്‌ ബച്ചന്‍, നാഗാര്‍ജ്ജുന. മൗനി റോയി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സെപ്‌റ്റംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: ആലിയ ഭട്ടിന് പിറക്കാനിരിക്കുന്നത് ഇരട്ടക്കുട്ടികളോ? ചർച്ച ഏറ്റുപിടിച്ച് ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.