ETV Bharat / state

വയനാട് ദുരന്തം; 'കേന്ദ്ര സഹായം വൈകാൻ കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്': പിഎ മുഹമ്മദ്‌ റിയാസ് - MUHAMMAD RIYAS AGAINST BJP - MUHAMMAD RIYAS AGAINST BJP

വയനാട് ദുരന്ത ബാധിതര്‍ക്കുള്ള കേന്ദ്ര സഹായങ്ങളെ കുറിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി നേതാക്കളുടെ പിടിപ്പുകേടാണ് സഹായം വൈകാന്‍ കാരണം. എഡിജിപി അജിത്കുമാറിന്‍റെ കേസില്‍ മുഖ്യമന്ത്രി പ്രതികരിക്കുമെന്നും മന്ത്രി.

LATEST MALAYALAM NEWS  PA MUHAMMAD RIYAS AGAINST BJP  വയനാട് ഉരുൾപൊട്ടൽ മുഹമ്മദ് റിയാസ്  ബിജെപിക്കെതിരെ മുഹമ്മദ് റിയാസ്
PA Muhammad Riyas (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 7:55 PM IST

മന്ത്രി മുഹമ്മദ്‌ റിയാസ് മാധ്യമങ്ങളോട് (ETV Bharat)

പത്തനംതിട്ട: വയനാട് ദുരന്ത ബാധിതര്‍ക്കുള്ള കേന്ദ്ര സഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാത്രമല്ല ഇടത് സർക്കാരിനോട് അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ്.

മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്. വയനാട് ദുരന്തത്തിൽ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചത്. കേരളത്തിന് ലഭിക്കേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പലരും മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read: വയനാട് ദുരിതാശ്വാസം സര്‍ക്കാര്‍ കണക്കാക്കിയ ചെലവ് വിവാദത്തില്‍; ആകെ ക്രമക്കേടെന്ന് കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.