Farzi tops trending list of Amazon TV shows online: ബോളിവുഡ് താരം ഷാഹിദ് കപൂറും തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള വെബ് സീരീസ് 'ഫര്‍സി'യുടെ റിലീസ് കഴിഞ്ഞിട്ടും 'ഫര്‍സി'യും താരങ്ങളും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. ഫര്‍സി ഇപ്പോള്‍ ആമസോണ്‍ ട്രെന്‍ഡിംഗ് ലിസ്‌റ്റിലും ഇടംപിടിച്ചിരിക്കുകയാണ്.
Shahid shared a picture of the trending shows: ഡിജിറ്റല്‍ റിലീസ് കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് വെബ് സീരീസ് ആമസോണ്‍ ടിവി ഷോകളുടെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് സംവിധാനം ചെയ്‌ത വൈബ് സീരീസ് ആമസോണ്‍ ടോപ് ലിസ്‌റ്റില്‍ എത്തിയ വിവരം ഷാഹിദ് കപൂര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്. ആമസോണ്‍ ടോപ് ടിവി ഷോ ഓണ്‍ലൈന്‍ പട്ടികയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം പോസ്‌റ്റ് പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Farzi digital release: ഷാഹിദ് കപൂര്‍ പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് പ്രകാരം, ഫെബ്രുവരി 20നാണ് 'ഫര്‍സി' ആമസോണ്‍ ഓണ്‍ലൈന്‍ ഷോകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. മൊത്തത്തിലുള്ള ഓണ്‍ലൈന്‍ എങ്കേജ്മെന്‍റിനെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഫെബ്രുവരി 10നാണ് 'ഫര്‍സി' ആമസോണ്‍ പ്രൈം റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
Shahid Kapoor OTT debut with Farzi: 'അങ്ങനെ ഇത് സംഭിച്ചു. ആഗോള തലത്തില്‍ ഫര്‍സി നമ്പര്‍ 1 ആയി.' -ഇപ്രകാരമാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഷാഹിദ് കപൂര്‍ കുറിച്ചത്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ അഭിനന്ദ സന്ദേശങ്ങളുമായി ആരാധകരും കമന്‍റ് ബോക്‌സില്‍ എത്തി. 'ഫര്‍സി' സീസണ്‍ 2 വേണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
Fans demands Farzi season 2: ആരാധകര്‍ മാത്രമല്ല, നിരവധി താരങ്ങളും 'ഫര്‍സി'യെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ദില്‍ ബേച്ചര' താരം സഞ്ജന സംഘിയും ഷാഹിദിന്‍റെ പോസ്‌റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. 'അർഹമായതും അതിനപ്പുറവും' -എന്നാണ് സഞ്ജന കുറിച്ചിരിക്കുന്നത്. ഒരു ഫയര്‍ ഇമോജിയും നടി പങ്കുവച്ചിട്ടുണ്ട്. ഷാഹിദ് കപൂറിന്‍റെ ഭാര്യ മീര രജ്‌പുത്തും ഭര്‍ത്താവിന്‍റെ പോസ്‌റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. 'അഭിനന്ദനങ്ങള്‍. ഫര്‍സി ഓണ്‍..' -എന്നാണ് മീര രജ്‌പുത്ത് കുറിച്ചത്.
Many celebrities congratulated the Farzi actor: ആക്ഷന്‍ ത്രില്ലറായ 'ഫര്‍സി' ഷാഹിദ് കപൂറിന്‍റെ ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയാണ്. 'ഫര്‍സി'യുടെ സംവിധായകരായ രാജ് നിദിമൊരുവും, കൃഷ്‌ണ ഡികെയും പൊതുവെ അറിയപ്പെടുന്നത് രാജ്, ഡികെ എന്ന പേരിലാണ്. നേരത്തെ മനോജ് വാജ്പേയിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'ഫാമിലി മാന്‍' സീരീസിന്‍റെ സംവിധായരും രാജും ഡികെയുമാണ്.
Shahid says Farzi has an exceptional corner in his heart: ഷാഹിദ് കപൂർ, വിജയ് സേതുപതി, റാഷി ഖന്ന, കേ മേനോൻ, ഭുവൻ അറോറ, റെജീന കസാന്ദ്ര, അമോൽ പലേക്കർ തുടങ്ങിയവരാണ് 'ഫർസി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണിലെ യുണീക്ക് സീരീസായ 'ഫര്‍സി'ക്ക് തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് വെബ് സീരീസിനെ കുറിച്ച് ഷാഹിദ് കപൂര്‍ പറഞ്ഞു. ഇതെന്‍റെ ഡിജിറ്റല്‍ അരങ്ങേറ്റമെന്ന് പറയുമ്പോള്‍, രാജിനും ഡികെയ്‌ക്കും ഒപ്പം ജോലി ചെയ്യുന്നത് എനിക്കെന്‍റെ വീട് പോലെ അനുഭവപ്പെട്ടു. -ഷാഹിദ് കപൂര്‍ പറഞ്ഞു.
Also Read: 'എനിക്ക് അത്രയും പണം സമ്പാദിക്കണം'; ഷാഹിദ് കപൂറും വിജയ് സേതുപതിയും നേര്‍ക്കുനേര്‍